അപ്‌സ്‌കില്ലിംഗിൽ നിക്ഷേപിക്കുന്നത് പ്രൊഫഷണലുകൾക്ക് 10 വർഷത്തെ കാലയളവിൽ അവരുടെ സമപ്രായക്കാരേക്കാൾ 1.1 കോടി രൂപ കൂടുതൽ ലഭിക്കും : ഗ്രേറ്റ് ലേണിംഗ് അപ്‌സ്കില്ലിംഗ് ഫിനാൻഷ്യൽ ഇംപാക്റ്റ് റിപ്പോർട്ട്
പ്രധാന ഹൈലൈറ്റുകൾ:
● വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് 10 വർഷ കാലയളവിൽ അവരുടെ സമപ്രായക്കാരേക്കാൾ 1.1 കോടി രൂപ അധിക ശമ്പളം ലഭിക്കും
● സീറോ റിസ്കിൽ, മ്യൂച്വൽ ഫണ്ട്, സ്വർണ്ണം, സ്ഥിരനിക്ഷേപം തുടങ്ങിയവയേക്കാൾ ഉയർന്ന ആദായം അപ്സ്കില്ലിങ്ങിൽ ലഭിക്കും
● നൈപുണ്യ പരിശീലനം ലഭിച്ച പ്രൊഫഷണലുകൾക്ക് 10 വർഷം മുൻപേ വിരമിക്കാം
● വിദഗ്‌ദ്ധരായ പ്രൊഫഷണലുകൾ തുടക്കം മുതൽ അവരുടെ സമപ്രായക്കാരെ അപേക്ഷിച്ച് 2 മടങ്ങ് ശമ്പളം ലഭിക്കും, അവർ വിരമിക്കുമ്പോഴേക്കും ഇത് 5 മടങ്ങായി വർദ്ധിക്കും.
ബംഗളൂരു: : ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസത്തിനും പ്രൊഫഷണൽ പരിശീലനത്തിനുമുള്ള ഇന്ത്യയിലെ പ്രമുഖ എഡ്‌ടെക് കമ്പനികളിലൊന്നായ ഗ്രേറ്റ് ലേണിംഗ്, ‘അപ്‌സ്കില്ലിംഗ് ഫിനാൻഷ്യൽ ഇംപാക്റ്റ് റിപ്പോർട്ട്’ എന്ന തലക്കെട്ടിൽ ഒരു റിപ്പോർട്ട് പുറത്തിറക്കി. പ്രൊഫഷണലുകൾക്ക് അവരുടെ കരിയറിന്റെ ഓരോ ഘട്ടത്തിലും അപ്സ്കില്ലിംഗ് ട്രെൻഡുകളും സ്ഥിതിവിവരക്കണക്കുകളും റിപ്പോർട്ട് തുറന്നുകാട്ടുന്നു. അപസ്‌കില്ലിങിന്റെ ദീർഘകാല സാമ്പത്തിക സ്വാധീനവും എടുത്തുപറയുന്നതാണ് റിപ്പോർട്ട്. പ്രൈമറി, സെക്കണ്ടറി സ്രോതസ്സുകളിൽ നിന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് ലഭിച്ച ശമ്പളത്തിന്റെയും ശമ്പള വർദ്ധനവിന്റെയും ഡാറ്റയെ അടിസ്ഥാനമാക്കി, അപ്‌സ്കില്ലിംഗിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെ പഠനം താരതമ്യം ചെയ്യുന്നു. മ്യൂച്വൽ ഫണ്ടുകൾ, സ്വർണ്ണം, സ്ഥിര-പലിശ സെക്യൂരിറ്റികൾ എന്നിവയുൾപ്പെടെയുള്ള അസറ്റ് ക്ലാസുകളുമായി കൗതുകകരമായ ഒരു താരതമ്യം നടത്തി സാമ്പത്തിക സ്വാധീനം കൂടുതൽ വ്യക്തമാക്കുന്നു.
എ ഒ എൻ ഇന്ത്യയുടെ വാർഷിക ശമ്പള വർദ്ധനവ് സർവേയ്ക്ക് അനുസൃതമാണ് റിപ്പോർട്ടിൽ പരിഗണിച്ചിരിക്കുന്ന ഇൻക്രിമെന്റ് നിരക്കുകൾ. അപ്സ്കില്ലിങ്ങിന് മുമ്പുള്ള ബിരുദധാരികളുടെയും പ്രൊഫഷണലുകളുടെയും ശമ്പള ഡാറ്റയും റിപ്പോർട്ട് പരാമർശിക്കുന്നു. ഗ്രേറ്റ് ലേണിംഗ് പഠിതാക്കൾ അവരുടെ പ്രോഗ്രാമുകൾ പൂർത്തിയാക്കിയ ശേഷം വാങ്ങുന്ന ശരാശരി ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഉയർന്ന വൈദഗ്ദ്ധ്യം ഉള്ളവരുടെ ശമ്പള ഡാറ്റ.
1 . അപ്സ്കിൽ ചെയ്തിട്ടുള്ള പ്രൊഫഷണലുകൾക്ക് 10 വർഷ കാലയളവിൽ അവരുടെ സമപ്രായക്കാർക്ക് ലഭിക്കുന്നതിനേക്കാൾ 1.1 കോടി രൂപ കൂടുതൽ ലഭിക്കും.
റിപ്പോർട്ട് അനുസരിച്ച്, ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും സമീപകാല ബിരുദധാരികൾക്കും, അപ്‌സ്കില്ലിംഗ് അവരുടെ വാർഷിക ശമ്പളത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമാകും.
ഉദാഹരണത്തിന്, പ്രതിവർഷം ശരാശരി 5.1 ലക്ഷം സമ്പാദിക്കുന്ന 25 വയസ്സുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ (ടയർ 3 അല്ലെങ്കിൽ 4 കോളേജിൽ നിന്ന്); അപ്സ്കില്ലിങ്ങിന് ശേഷം പ്രതിവർഷം 10 ലക്ഷം വരെ നേടാം. ശരാശരി വാർഷിക ഇൻക്രിമെന്റുകളും പ്രമോഷൻ സൈക്കിളും പരിഗണിച്ച് ഓരോ വർഷവും ശമ്പളത്തിലെ വ്യത്യാസം 10 വർഷത്തിനുള്ളിൽ 1.1 കോടി വരെ കൂട്ടിച്ചേർക്കും.
എ ഒ എൻ ഇന്ത്യയുടെ ശമ്പള വർദ്ധനവ് സർവേയിൽ നിന്നുള്ള ഡാറ്റ പ്രകാരം ഈ വർഷം ശരാശരി 9.4 ശതമാനം ശമ്പള വർദ്ധനവ് പ്രവചിക്കുന്നു. ഡിജിറ്റലായി അപ്‌സ്കിൽ ചെയ്ത പ്രൊഫഷണലുകളുടെ ശരാശരി ഇൻക്രിമെന്റ് 12.5 ശതമാനം ആയിരിക്കുമെന്ന് ഇതേ സർവേ സൂചിപ്പിക്കുന്നു. കൂടാതെ, ഇതേ റിപ്പോർട്ട് പ്രകാരം ഓരോ 3 വർഷത്തിലും പ്രമോഷൻ ലഭിക്കുന്ന ഒരു ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ശരാശരി പ്രൊഫഷണലിന്റെ പ്രമോഷൻ സൈക്കിൾ 4 വർഷമാണ്.
2) സ്വർണം, മ്യൂച്വൽ ഫണ്ടുകൾ, സ്ഥിര നിക്ഷേപം എന്നിവ പോലുള്ള മറ്റ് അസറ്റ് ക്ലാസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അപ്‌സ്കില്ലിംഗ് കുറഞ്ഞത് 18 മടങ്ങ് ഉയർന്ന വരുമാനം നൽകുന്നു.
ഏതെങ്കിലും അസറ്റ് ക്ലാസിൽ നിക്ഷേപിക്കുമ്പോൾ പ്രൊഫഷണലുകൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ താരതമ്യ വിശകലനത്തിലേക്ക് പഠനം വെളിച്ചം വീശുന്നു.
സ്വർണ്ണ വില, മ്യൂച്വൽ ഫണ്ടുകൾ, ക്രിപ്‌റ്റോകറൻസി മാർക്കറ്റുകൾ എന്നിവ മാർക്കറ്റ് റിസ്‌കുകൾക്ക് വിധേയമാണ്. മറുവശത്ത്, അപ്‌സ്‌കില്ലിംഗ്, വിപണിയിലെ അരക്ഷിതാവസ്ഥയുടെ ഉയർച്ച താഴ്ചകളെ പ്രതിരോധിക്കുന്ന നിക്ഷേപമാണ്, അതോടൊപ്പം പ്രൊഫഷണലുകൾക്ക് അവരുടെ വിജ്ഞാന മൂലധനത്തിൽ നിന്ന് ഉയർന്ന വരുമാനം ലഭിക്കുന്നതിനുള്ള ഉറപ്പുമാണിത്.
പുതിയ നൈപുണ്യങ്ങളിൽ നിക്ഷേപിക്കുന്നത് കരിയറിലെ വളർച്ചയെ വേഗത്തിലാക്കുന്നു, പരമ്പരാഗത ആസ്തികളേക്കാൾ വലുതും മികച്ചതുമായ വരുമാനവും ഉറപ്പുനൽകുന്നു.
ഒരു വ്യക്തി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ 2 ലക്ഷം നിക്ഷേപിച്ചാൽ 10 വർഷത്തിനുള്ളിൽ അത് 6.2 ലക്ഷമാകും. എന്നാൽ, അതേ തുക ഒരു അപ്‌സ്‌കില്ലിംഗ് കോഴ്‌സിന് വേണ്ടി നിക്ഷേപിച്ചാൽ, ആ വ്യക്തിക്ക് മുമ്പ് സൂചിപ്പിച്ചതുപോലെ ശമ്പളത്തിൽ 1.1 കോടി രൂപ അധികമായി നേടാനാകും. അതിനാൽ ഏറ്റവും ഉയർന്ന വരുമാനമുള്ള ആസ്തിയായ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളേക്കാൾ 18 മടങ്ങ് കൂടുതലാണിത്.
3) നൈപുണ്യമുള്ള പ്രൊഫഷണലുകൾക്ക് അവരുടെ സമപ്രായക്കാരേക്കാൾ 10 വർഷം മുമ്പ് വിരമിക്കാം
നൈപുണ്യത്തിനായുള്ള നേരത്തെയുള്ള നിക്ഷേപം, പ്രൊഫഷണലുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 10 വർഷം മുമ്പ് അവരുടെ വിരമിക്കൽ കോർപ്പസിൽ എത്താൻ അവരെ സഹായിക്കും.
ഉദാഹരണത്തിന്, കോർപ്പറേറ്റ് ലോകത്തേക്ക് കടക്കുന്നതിന് മുമ്പ് ഒരു തുടക്കാരൻ/കാരിക്ക് പ്രതിവർഷം 4.4 ലക്ഷം എന്ന ശരാശരി ശമ്പളം അപ്സ്കിൽ തെരഞ്ഞെടുത്താൽ 6.5 ലക്ഷമായി ആയി വർദ്ധിക്കും. 50 വയസ് ആകുമ്പോഴേക്കും അവരുടെ റിട്ടയർമെന്റ് ഫണ്ടിൽ 6 കോടി രൂപ ലഭിക്കും. നൈപുണ്യമില്ലാത്ത ഒരാൾക്ക് അതേ തുക ലഭിക്കാൻ 10 വർഷം കൂടി വേണ്ടിവരും.
4)ടെക് ഡൊമെയ്‌നുകൾ ഏറ്റവും ഉയർന്ന വരുമാനം നൽകുന്നു, എന്നാൽ മറ്റുള്ളവ ഒട്ടും പിന്നിലല്ല
ലോകമെമ്പാടുമുള്ള 12000ലധികം മുൻനിര കമ്പനികളുടെ വ്യാപകമായ നെറ്റ്‌വർക്ക് വഴി ഗ്രേറ്റ് ലേണിംഗ് അതിന്റെ പഠിതാക്കൾക്ക് സമർപ്പിത തൊഴിൽ പിന്തുണ വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ കരിയർ സപ്പോർട്ട് പ്ലാറ്റ്‌ഫോമുകളായ ഗ്രേറ്റ് ലേർണിംഗ് എക്സലറേറ്റ്, കരിയർ ബൂസ്റ്റ് എന്നിവയിലൂടെ പഠിതാക്കൾക്കിടയിലെ ശമ്പളം, തൊഴിൽ മേഖല, ഡൊമെയ്‌ൻ, നഗരം, പ്രവൃത്തി പരിചയ ട്രെൻഡുകൾ എന്നിവയാണ് ചുവടെ നൽകിയിരിക്കുന്നത്.
● പ്രതിവർഷം ശരാശരി 6 ലക്ഷം ശമ്പളത്തിൽ, ഗ്രേറ്റ് ലേണിംഗിന്റെ പഠിതാക്കളുടെ ശമ്പളം ഏകദേശം 62 ശതമാനം വർധിച്ചു
● 6 പഠിതാക്കൾക്ക് സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ റോളിനായി പ്രതിവർഷം 28.15 ലക്ഷം എന്ന ഉയർന്ന പാക്കേജ് മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്തു
● ഡാറ്റാ സയൻസ് , ബിസിനസ് അനലിസ്റ്റ്, ഡാറ്റാ സയന്റിസ്റ്റ്, ഡാറ്റാ എഞ്ചിനീയർ എന്നിവയായിരുന്നു കഴിഞ്ഞ വർഷം ശരാശരി 92 ശതമാനം വർദ്ധനയോടെ പഠിതാക്കൾക്ക് വാഗ്ദാനം ചെയ്ത പ്രധാന റോളുകൾ.
● ഐടി/സോഫ്റ്റ്‌വെയർ, ഫാർമ എന്നിവ കഴിഞ്ഞ വർഷം ഏറ്റവും ഉയർന്ന ശമ്പള വർദ്ധനവ് വാഗ്ദാനം ചെയ്ത വ്യവസായങ്ങളാണ്, അതായത് യഥാക്രമം 96 ശതമാനം, 150 ശതമാനം.
● ബാംഗ്ലൂരിൽ ഏറ്റവുമധികം പ്ലെയ്‌സ്‌മെന്റുകൾ നടന്നെങ്കിലും, ഹൈദരാബാദ് കമ്പനികൾ ഏറ്റവും ഉയർന്ന ശരാശരി ശമ്പളമായ 70 ശതമാനം വർദ്ധനവ് വാഗ്ദാനം ചെയ്തു
“ഇന്നത്തെ ഡിജിറ്റൽ തൊഴിലിടങ്ങളിൽ പ്രൊഫഷണലുകൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച നിക്ഷേപങ്ങളിലൊന്നാണ് അപ്സ്കില്ലിംഗ് എന്നതിൽ സംശയമില്ല. ഈ റിപ്പോർട്ട് ഉപയോഗിച്ച്, അപ്‌സ്കില്ലിംഗിന്റെ സാമ്പത്തിക സ്വാധീനം കണക്കാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. സാമ്പത്തിക നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതുപോലെ ആളുകൾ അവരുടെ കരിയറിനെക്കുറിച്ചും, വിജയിക്കാൻ ആവശ്യമായ കഴിവുകളെക്കുറിച്ചും തീരുമാനങ്ങൾ എടുക്കണം. പഠനത്തിന്റെ രൂപത്തിലുള്ള സാങ്കേതിക മുന്നേറ്റങ്ങൾക്ക് വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടെന്നും ഈ നിക്ഷേപം നടത്താൻ വൈകുന്തോറും അവർക്ക് ആദായം നഷ്‌ടമാകുമെന്നും മനസ്സിലാക്കാൻ ഈ റിപ്പോർട്ട് വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും സഹായിക്കും. ശരിയായ പരിശീലനത്തിലൂടെ മികച്ച കരിയർ കെട്ടിപ്പടുത്ത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പാതയിലാണ് ദശലക്ഷക്കണക്കിന് ഗ്രേറ്റ് ലേണിംഗ് പഠിതാക്കൾ.” റിപ്പോർട്ടിനെക്കുറിച്ച് ഗ്രേറ്റ് ലേണിംഗ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ അപർണ മഹേഷ് പറഞ്ഞു.