നോട്ടപ്പുള്ളി(കൾ):

അങ്ങ്,ആ മലഞ്ചെരുവിനു മുകളിലെ ആകാശകോണുകളിൽ, നിശബ്ദമായ്അടയിരിക്കുന്ന മേഘങ്ങൾക്കിടയിൽപലപ്പോഴും, ഞാൻ പോയിപതുങ്ങിയിരിക്കാറുണ്ട്. അവിടെനിന്നും ഉയരാറുള്ളആ പാട്ടുകൾക്കെന്തു ചന്തമാണ്?!!അതിത്രമാത്രം മധുരതരമായി പാടുന്നആ പൂങ്കുയിലാരാണ്?!!ചിലപ്പോളേതോ പെൺകുയിൽ,ചറപറാന്ന് ഞാറ് നടുംനേരംപാടുന്നതാകാമെന്നു തോന്നും;പാടത്തെ ചേറിൽനിന്നെന്നപോലെ, വിയർപ്പിൻറെ ഒരു വന്യസുഗന്ധംവിരുന്നെത്താറുണ്ട്, ആ സമയമെന്നിൽ. പലപ്പോഴുമത്,പ്രണയത്തിൻറെ നഷ്ടകണക്കുകളുടെ അനുവർത്തനംപോലെയോഅരികെയുള്ള പ്രണയത്തിൻറെആശ്ലേഷംപോലെയോയൊക്കെയുള്ളഅനുരാഗപ്പാട്ടുകളായും തോന്നാറുമുണ്ട്.ആകാശത്ത്,അവളിൽ ജീവിക്കുന്നേതോ നാമമവൾഅടയാളപ്പെടുത്തിയിടുന്നതുപോലെ…കന്മഷം തീണ്ടിയെത്തുന്ന മനസിന്, ഉന്മേഷം പകരാതെ കടന്നുപോകാറില്ലവ.ഉള്ളിനെ നങ്കൂരത്തിൽ കൊളുത്തിവിടുന്നഅഹങ്കാരമാണെപ്പോഴുമാ സ്വരത്തിന്.’ആരാണവൾ; അയാളും…?’ആ മേഘങ്ങളവിടെ പെയ്യാൻ മടിച്ച്അടയിരിയ്ക്കാറുള്ളതും ഒരുപക്ഷെ,അതറിയാൻതന്നെയാകണം.അതുകൊണ്ടുകൂടിയാണെനിക്കും,അവിടെ ചെന്നിരിക്കാൻ തോന്നുന്നതും; അന്വേഷിക്കാൻ തോന്നാതിരിക്കുന്നതും.

സതീഷ് കളത്തിൽ.കോമളാലയം, ശങ്കരയ്യ റോഡ്,പി.ഓ. പൂത്തോൾ,തൃശ്ശൂർ- 680 0049446 761 243, 7012 490551

Comments are closed.