മൂന്നിയൂരിൽ ശുചീകണ പ്രവർത്തനങ്ങൾ നടത്തി

.മൂന്നിയൂർ: പാറക്കടവ് – കളത്തിങ്ങൽ പാറ വികസന സമിതി ( പി.കെ. വി. എസ്) പ്രവർത്തകർ പാറക്കടവ് മുതൽ കളത്തിങ്ങൽ പാറ വരെയുള്ള റോഡ് സൈഡ് ശുചീകരിച്ചു. റോഡിലേക്കിറങ്ങി നിന്നിരുന്ന പുല്ലും പൊന്തക്കാടുകളും മരച്ചില്ലകളും വെട്ടിമാറ്റിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ശുചീകരണ പ്രവർത്തനങ്ങൾ തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ മണമ്മൽ ശംസുദ്ധീൻ , പി.കെ. വി. എസ്. രക്ഷാധികാരികളായ കൊറ്റിയിൽ ബാവ, വളപ്പിൽ കുഞ്ഞ സംബന്ധിച്ചു. ചെയർമാൻ വി.പി. ചെറീദ്, കൺവീനർ അഷ്റഫ് കളത്തിങ്ങൽ പാറ, ട്രഷറർ സി.എം. ഷെരീഫ് മാസ്റ്റർ, വി.പി. ബാവ, വി.പി. പീച്ചു, കൊല്ലഞ്ചേരി കോയ,കെ.ടി. ജാഫർ, സി.എം. ചെറീദ്, വി.പി. മുസ്ഥഫ, വേലായുധൻ കുട്ടി, സി.എം. അബൂബക്കർ, വി.പി. ഫൈസൽ, സി.എം. കുഞ്ഞാപ്പു, മുഹമ്മദ് എന്നിവർ നേത്രത്വം നൽകി.അഷ്റഫ് കളത്തിങ്ങൽ പാറ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇