സമസ്ത :ഫലസ്തീൻ ജനതക്ക് ഐക്യ ദാർഢ്യ പ്രാർത്ഥനാ സംഗമം ചെമ്മാട്ട് വിളംബര ജാഥ നടത്തി.

തിരൂരങ്ങാടി: ഓക്ടോബർ 31 ന് ചൊവ്വാഴ്ച തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ വെച്ച് സമസ്ത മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന പ്രാർത്ഥനാ സംഗമത്തിന്റെ പ്രജരണാർത്ഥം ചെമ്മാട് മഹല്ലിന്റെകീഴിലുള്ള വിവിധ പള്ളികൾ കേന്ദ്രീകരിച്ച് വിളംബര ജാഥകൾ സംഘടിപ്പിച്ചു. ചെമ്മാട് ടൗൺ ജുമുഅത്ത് പള്ളി , കൈപ്പുറത്താഴം ജുമുഅത്ത് പള്ളി, അൽ ഹുദ ജുമുഅത്ത് പള്ളി എന്നിവിടങ്ങളിലാണ് വിളംബര ജാഥകൾ നടന്നത്. പി. ഇസ്ഹാഖ് ബാഖവി, യു. ഇബ്റാഹിം ഹാജി, പി.റസാഖ് ഹാജി, താജുദ്ധീൻ മൗലവി, ഇസ്സു ഇസ്മായിൽ ഉള്ളാട്, കെ. ഇൽയാസ്, ഫൈസൽ അമ്പലഞ്ചേരി, മുജീബ് മനരിക്കൽ, ബഷീർ കൊടപ്പനക്കൽ, എ.വി. ബഷീർ എന്നിവർ നേത്രത്വം നൽകി.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇