സമസ്ത പൊതു പരീക്ഷ- എസ്.വൈ.എസ് സ്മരണാ അവാർഡുകൾ വിതരണം ചെയ്തു.

താനൂർ: സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയവർക്ക് എസ്.വൈ.എസ് താനൂർ മുനിസിപ്പൽ ഈസ്റ്റ് നൽകി വരുന്ന മർഹൂം സയ്യിദ് പി.പി.തങ്ങൾ, മൗലാനാ മർഹൂം കെ.കെ ഹസ്റത്ത് സ്മാരക അവാർഡുകൾ വിതരണം ചെയ്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

കുന്നുംപുറം നുസ്റത്തുൽ മുസ് ലിമീൻ മദ്റസയിലെ ഫാത്തിമ മുബഷിറ, ഷംന ഷെറി.എ, ഫാത്തിമ ഫിദ.പി, ഹസ്ബിയ.പി.പി, ഫാത്തിമഹന്നത്ത്, ചാഞ്ചേരി ദാറുൽ ഉലൂം മദ്റസയിലെ ഹിബാഷെറിൻ, നസ് വഷെറിൻ, ഫാത്തിമ ഹിബ, അട്ടത്തോട് ബുൽദാനുൽ ഉലൂം മദ്റസയിലെ ഷദ ഫാത്തിമ.എ.എം എന്നിവരാണ് ഈ വർഷം അവാർഡിന് അർഹരായവർ എസ്.വൈ.എസ് താനൂർ മുനിസിപ്പൽ പ്രസിഡൻ്റ് സയ്യിദ് നിസാമുദ്ദീൻ ഹസനി തങ്ങൾ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

സെക്രട്ടറി കെ.പി സുലൈമാൻ മുസ് ല്യാർ പനങ്ങാട്ടൂർ അധ്യക്ഷനായി. വൈസ് പ്രസിഡൻ്റുമാരായ വി.കെ.എ.ജലീൽ മൗലവി കുന്നുംപുറം, കെ.പി.അബ്ദുമോൻ ഹാജി, എസ്.കെ.എസ്.എസ്.എഫ് താനൂർ മേഖലാ പ്രസിഡൻ്റ് സയ്യിദ് സൈനുൽ ആബിദ് തങ്ങൾ ഓലപ്പീടിക, ഗഫൂർ ഫൈസി മോര്യ, ശകീർ ഫൈസി കുന്നുംപുറം സംബന്ധിച്ചു. കുറിപ്പ്: സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയവർക്കുള്ള സ്മരണാ അവാർഡുകൾ എസ്.വൈ.എസ് താനൂർ മുനിസിപ്പൽ ഈസ്റ്റ് പ്രസിഡൻ്റ് സയ്യിദ് നിസാമുദ്ദീൻ ഹസനി തങ്ങൾ വിതരണം ചെയ്യുന്നു.