: താനൂരിൽ നടന്ന പൊതുയോഗം സമദ് താനാളൂർ ഉദ്ഘാടനം നിർവഹിച്ചു.

താനൂർഇസ്രയേൽ പലസ്തീനിൽ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണമെന്നും, ഇന്ത്യ യുദ്ധത്തിനെതിരെ നിലപാടെടുക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും നടത്തി. താനൂരിൽ ഏരിയ സെക്രട്ടറി സമദ് താനാളൂർ ഉദ്ഘാടനം ചെയ്തു. പി അജയ്കുമാർ അധ്യക്ഷനായി. എൻസിപി മണ്ഡലം പ്രസിഡന്റ് ഹംസു മേപ്പുറത്ത്, പി പ്രശാന്ത് എന്നിവർ സംസാരിച്ചു. താനൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു കെ വിവേകാനന്ദൻ അധ്യക്ഷനായി. സി പി അശോകൻ, സുചിത്ര തുടങ്ങിയവർ സംസാരിച്ചു. നിറമരുതൂർ നോർത്തിൽ ഏരിയ കമ്മിറ്റിയംഗം പി വിനേശൻ ഉദ്ഘാടനം ചെയ്തു. എ പി മാധവൻ അധ്യക്ഷനായി. ആർ കെ വിനു സംസാരിച്ചു. കെ പുരം പട്ടരുപറമ്പിൽ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വി സി ശശിധരൻ അധ്യക്ഷനായി. പി സതീശൻ, കെവിഎ കാദർ, സി മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു. പൊന്മുണ്ടത്ത് കെ കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. ഒ അലവി അധ്യക്ഷനായി. അജിത്ത് കാവനാട്, മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു. തീരദേശത്ത് കെ ടി ശശി ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീൻ അധ്യക്ഷനായി. കെ പി സൈനുദ്ദീൻ, എ കെ മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. ഒഴൂരിൽ അഡ്വ. രാജേഷ് പുതുക്കാട് ഉദ്ഘാടനം ചെയ്തു. കെടിഎസ് ബാബു അധ്യക്ഷനായി. അഷ്കർ കോറാട് സംസാരിച്ചു.: താനൂരിൽ നടന്ന പൊതുയോഗം സമദ് താനാളൂർ ഉദ്ഘാടനം ചെയ്യുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇