താനൂർ നഗരസഭ ഓഫീസിന് മുന്നിൽ എൽഡിഎഫ് നടത്തിയ ധർണ സമദ് താനാളൂർ ഉദ്ഘാടനം ചെയ്തു .

താനൂർഹാർബർ എഞ്ചിനീയറിംങ് വിഭാഗത്തിന്റെ കീഴിലുള്ള താനൂർ ഹാർബറിലെ നിർമാണപ്രവർത്തനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കത്തുനൽകിയതിൽ പ്രതിഷേധമിരമ്പി. എൽഡിഎഫ് നേതൃത്വത്തിലാണ് പ്രതിഷേധമാർച്ചും, ധർണയും നടത്തിയത്. ഹാർബർ പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് നഗരസഭ ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണസിപിഐ എം താനൂർ ഏരിയ സെക്രട്ടറി സമദ് താനാളൂർ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് കൺവീനർ ഒ സുരേഷ് ബാബു അധ്യക്ഷനായി. സുലൈമാൻ അരീക്കാട്, എ പി സിദ്ദിഖ്, പി പി സൈതലവി, സി പി അശോകൻ, ഫസൽ താനൂർ, കെ പി സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. എം അനിൽകുമാർ സ്വാഗതവും, എ കെ സിറാജ് നന്ദിയും പറഞ്ഞു. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന താനൂർ ഫിഷിംങ് ഹാർബറിൽ മത്സ്യതൊഴിലാളികളുടെ അടിസ്ഥാന സൗകര്യത്തിനുള്ള പ്രവൃത്തിയാണ് നടക്കുന്നത്. ഇതിന് നഗരസഭയുടെ അനുമതി ആവശ്യമില്ല എന്നറിഞ്ഞിട്ടും, താനൂരിലെ വികസനം തടസപ്പെടുത്തുക എന്ന ലക്ഷ്യമാണ് നിർമ്മാണ പ്രവൃത്തി നിർത്തിവെക്കുക എന്നതിലൂടെ നഗരസഭ ലക്ഷ്യമിടുന്നതെന്ന് സമരസമിതിയംഗങ്ങൾ പറഞ്ഞു. താനൂർ ഹാർബറിന്റെ പ്രവൃത്തി തടഞ്ഞുകൊണ്ട് നഗരസഭാ സെക്രട്ടറി നൽകിയ കത്ത് ഒരു മാസം മുൻപ് താനൂർ ഒട്ടുംപുറത്ത് അനധികൃതമായി സർവ്വീസ് നടത്തിയിരുന്ന ബോട്ടുകൾക്ക് നൽകിയിരുന്നങ്കിൽ 22 ജീവനുകൾ   പൂരപ്പുഴയിൽ പൊലിയുകയുണ്ടാകുമായിരുന്നില്ലെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.: താനൂർ നഗരസഭ ഓഫീസിന് മുന്നിൽ എൽഡിഎഫ് നടത്തിയ ധർണ സമദ് താനാളൂർ ഉദ്ഘാടനം ചെയ്തു .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇