വെന്നിയൂർ ജുമാ മസ്ജിദിലെ മുക്രി നരിമടക്കൽ സൈതലവി മുസ്ലിയാർ അന്തരിച്ചു
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വെന്നിയൂർ ജുമാ മസ്ജിദിലെ മുക്രി നരിമടക്കൽ സൈതലവി മുസ്ലിയാർ അന്തരിച്ചു . രണ്ടു ദിവസം മുൻപ് വെന്നിയൂർ മില്ലും പടിക്ക് സമീപം സൈതലവി മുസ്ലിയാർ സഞ്ചരിച്ച സ്ക്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിച്ചു ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും.