21-ാം വാർഷികാഘോഷ നിറവിൽ സാഗർ ആർട്സ് & സ്പോർട്സ് ക്ലബ്ബ്.*

*വേങ്ങര:-* ചേറൂർ റോഡ് മിനിബസാർ സാഗർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് 21-ാം വാർഷികം ആഘോഷിച്ചു. ഒരു വർഷം മുൻപ് മരണപ്പെട്ട ക്ലബ്ബ് മെമ്പർ എൻ. പി ഹനീഫ സ്മാരക ചികിത്സ ധന സഹായം രോഗികൾക്ക് നൽകികൊണ്ട് വേങ്ങര നിയോജക മണ്ഡലം എം.എൽ.എ പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഏപ്രിൽ 9 ന് ക്ലബ്ബ്‌ നടത്തിയ എൻ.ടി ഇസ്മയിൽ & ചെറിയവാവ തങ്ങൾ സ്മാരക സ്ക്കോളർഷിപ്പ് പരീക്ഷയിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിൻഡന്റ് സയ്യിദ് മൻസൂർ കോയ തങ്ങളും, ക്യാഷ് അവാർഡുകൾ സാഗർ ക്ലബ്ബ് പ്രവാസി പ്രസിഡന്റ് പൂക്കോയ തങ്ങളും വിതരണം ചെയ്തു.സാഗർ ക്ലബ്ബ് പ്രസിഡന്റ് വലീദ് കെ കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഫ്സൽ കെ കെ സ്വാഗതം പറഞ്ഞു . ചീഫ് ഗസ്റ്റ് D ഉണ്ണികൃഷ്ണൻ (DYO ,NYK മലപ്പുറം) , ഊരകം പഞ്ചായത് 2-ാം വാർഡ് മെമ്പർ സൈദലവി ,ഊരകം 1-ാം വാർഡ് മെമ്പർ ഷിബു ,കണ്ണമംഗലം പഞ്ചായത് 10-ാം വാർഡ് മെമ്പർ സുബ്രമണ്യൻ കാളങ്ങാടൻ ,അസ്‌ലം (NYV വേങ്ങര ബ്ലോക്ക്) , സാഗർ ക്ലബ്ബ് പ്രവാസി മെമ്പർ മൊയിതീൻകുട്ടി കെ.കെ എന്നിവർ ആശംസ അറിയിച്ചു .സാഗർ ക്ലബ്ബിന്റെ ഇരുപത്തൊന്ന് വർഷത്തെ ചരിത്രത്തിന്റെ ചെറു വിവരണം സാഗർ ക്ലബ്ബ് മെമ്പർ മൻസൂർ തമ്മഞ്ചേരി അവതരിപ്പിച്ചു , സാഗർ ക്ലബ്ബ് വിമൻസ് വിങ് സെക്രട്ടറി വിനോദിനി ടീച്ചർ നന്ദി പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇