fbpx

സ്കൂൾ വിദ്യാർത്ഥികൾക്കായി സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു


തിരൂരങ്ങാടി:പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു.പ്രധാനധ്യാപിക പി.ഷീജ പരിപാടി ഉദ്ഘാടനം ചെയ്തു.താനൂർ സെക്കൻഡറി പാലിയേറ്റീവ് നഴ്സ് ശ്രീമതി എൻഷി സുബീഷ് വിദ്യാർത്ഥികൾക്കായി ക്ലാസെടുത്തു.പ്രഥമ ശുശ്രൂഷയെ കുറിച്ചും, സുരക്ഷാ മുൻകരുതലുകളെ കുറിച്ചും ക്ലാസിൽ പ്രതിപാതിച്ചു.അധ്യാപക വിദ്യാർത്ഥികളായ ജിജിത, ഫാത്തിമ ഫിദ, നിമിഷ,ശാദി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.