മിഥുനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

* മിഥുനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരി ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിക്കും.കൗണ്ടറുകൾ ഉണ്ടാകും. പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തും. ഇന്ന് പൂജകൾ ഉണ്ടാവില്ല. മിഥുനം ഒന്നായ നാളെ പുലർച്ചെ അഞ്ചിനാണ് നടതുറപ്പ്.ശേഷം നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും. മഹാഗണപതിഹോമത്തിന് ശേഷം നെയ്യഭിഷേകം ആരംഭിക്കും. രാവിലെ 7.30-ന് ഉഷപൂജ. ഉച്ചയ്‌ക്ക് 12.30-ന് ഉച്ചപൂജ.നട തുറക്കാനിരിക്കുന്ന ദിവസങ്ങളിൽ ഉച്ചപൂജയ്‌ക്ക് ശേഷം എട്ട് മണി മുതല് മാത്രമാകും കുട്ടികൾക്ക് ചോറൂണു നടക്കുക.16 മുതൽ 20 വരെ ഉദായാസ്തമന പൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദിവസവും ഉച്ചയ്‌ക്ക് ഒന്നിന് അടയ്‌ക്കുന്ന നട വൈകുന്നേരം അഞ്ചിന് വീണ്ടും തുറക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇