സബാഹ് സ്ക്വയർ; ഹെൽത്ത്ക്ലബ് പ്രഖ്യാപനവും നടപ്പാതയുടെയും ഓപ്പൺ ജിമ്മിൻ്റെയും ഉദ്ഘാടനവും നാളെ..

*🔵 വേങ്ങര:* സബാഹ്സ്ക്വയർ ഹെൽത്ത്ക്ലബ് പ്രഖ്യാപനവും നടപ്പാതയുടെയും ഓപ്പൺ ജിമ്മിൻ്റെയും ഉദ്ഘാടനവും നാളെ ഏപ്രിൽ 24 ന് വൈകുന്നേരം ആറുമണിക്ക് ബഹുമാനപ്പെട്ട പൊതുമരാമത്ത് ,ടൂറിസം, യുവജന ക്ഷേമ വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

കഴിഞ്ഞ വർഷം ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനാണ് സബാഹ് സ്‌ക്വയറിൻ്റെ പ്രോജക്ട് ഉദ്ഘാടനം ചെയ്തത്. നാനൂറോളം മീറ്റർ ചുറ്റളവിലുള്ള നടപ്പാതയും വിവിധങ്ങളായ ഓപ്പൺ ജിം ഉപകരണങ്ങളും വേങ്ങരയുടെ ആരോഗ്യ – കായിക ഉന്നമനത്തിന് വലിയ മുതൽക്കൂട്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടനുബന്ധിച്ച് ആരോഗ്യ അധിഷ്ഠിതമായ ഒട്ടേറെ പദ്ധതികൾ സബാഹ് സ്ക്വയർ ഹെൽത്ത് ക്ലബിന് കീഴിൽ ആവിഷ്കരിച്ചിട്ടുണ്ട്.