എസ്. വൈ. എസ്. സാന്ത്വനം രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തി

.തിരൂരങ്ങാടി: തണലറ്റവർക്ക് തുണയാവുക എന്ന ശീർഷകത്തിൽ നവംബർ 16 മുതൽ ഡിസംബർ 15 വരെ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന സാന്ത്വന മാസ കാമ്പയിന്റെ ഭാഗമായി തിരൂരങ്ങാടി സോൺ എസ്.വൈ.എസ് . തിരൂരങ്ങാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ ജനറൽ സെക്രട്ടറി പി അബ്ദു റബ്ബ് ഹാജി ഉദ്ഘാടനം നിർവഹിച്ചു. ബാവ മുസ്ലിയാർ നന്നമ്പ്ര, ഹമീദ് തിരൂരങ്ങാടി, സുലൈമാൻ മുസ്‌ലിയാർ വെള്ളിയാമ്പുറം, നൗഫൽ എം, ഖാലിദ് തിരൂരങ്ങാടി, ഇസ്ഹാഖ് ഹുമൈദി സയ്യിദ് ഹിബ്ഷി , സയ്യിദ് മുജീബു റഹ്മാൻ ജമലുല്ലൈലി കൊടിഞ്ഞി, മുജീബ് റഹ്‌മാൻ കൊളപ്പുറം , നൗഷാദ് കൊടിഞ്ഞി, ശംസുദ്ദീൻ കക്കാട്, അബ്ദു റഹ്മാൻ ചെമ്മാട് എന്നിവർ നേതൃത്വം നൽകി. സാന്ത്വന മാസം കാമ്പയിന്റെ ഭാഗമായി സാന്ത്വന ക്ലബ് രൂപീകരണം, രോഗീപരിചരണം, രോഗീ സന്ദർശനം, വൃദ്ധജനങ്ങളോടൊത്തുള്ള യാത്ര തുടങ്ങി വിവിധ പദ്ധതികൾ എസ്. വൈ. എസ് .ഈ കാലയളവിൽ നടത്തുന്നുണ്ട്.അഷ്റഫ് കളത്തിങ്ങൽ പാറ

Comments are closed.