fbpx

സ്വകാര്യ ലാബുകളുടെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് തീരുമാനിച്ചു….

സര്‍ക്കാരിന് വേണ്ടി പരിശോധിക്കുന്ന സ്വകാര്യ ലാബുകളുടെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് തീരുമാനിച്ചു.

നിലവില്‍ 500 രൂപയാണ് സ്വകാര്യ ലാബുകളിലെ നിരക്ക്. ‍എംപാനല്‍ ചെയ്ത സ്വകാര്യ ലാബുകളില്‍ ‍സാമ്ബിൾ ഒന്നിന് 418 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ലാബുകള്‍ക്ക് പുറമെ എംപാനല്‍ ചെയ്ത സ്വകാര്യ ലാബുകളിലും സാമ്പിൾ പരിശോധിക്കും.

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ക്ഷാമമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവീഷില്‍ഡ് വാക്സിന്‍ തീര്‍ന്നു.