ആർ എസ്സ് എസ്സിനും എസ്ഡിപിഐക്കും എതിരെ ബഹുജന റാലിയും പൊതുയോഗവും നടത്തി.
പരപ്പനങ്ങാടി. RSS .S DPI പോലോത്ത കലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സി.പി ഐ എം തിരൂരങ്ങാടി എരിയ കമ്മറ്റി ബഹുജന റാലിയും പൊതുയോഗവും നടത്തി. ടി പ്രഭാകരൻ അദ്ധ്യക്ഷതവഹിച്ച യോഗം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ . ജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഖലീമുദ്ധീൻ , ജില്ലാ കമ്മിറ്റി അംഗം സോമസുന്ദരൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ഇ. നരേന്ദ്രദേവ് സ്വാഗതവും .എം പി. സുരേഷ് ബാബു നന്ദിയും പറഞ്ഞു.