fbpx

സുരാജിന്റെ റോയ് ഡിസംബർ 9ന് സോണി ലിവിൽ

സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന റോയ് സിനിമയുടെ ട്രെയിലർ എത്തി. ചിത്രം ഡിസംബർ ഒൻപതിന് സോണി ലിവിലൂടെ നേരിട്ട് റിലീസ് ചെയ്യും.സുനില്‍ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും. ചിത്രീകരണം പൂർത്തിയായി ഏകദേശം രണ്ട് വർഷങ്ങൾക്കു ശേഷമാണ് റോയ് റിലീസിനെത്തുന്നത്.നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിർമിക്കുന്ന ചിത്രത്തിൽ റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി.കെ. ശ്രീരാമൻ, വിജീഷ് വിജയന്‍, റിയ സെെറ, ഗ്രേസി ജോൺ, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥൻ, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാർ, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരും അഭിനയിക്കുന്നു.ജയേഷ് മോഹന്‍ ഛായാഗ്രഹണം. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി. എം. സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍,ഗായകർ സിത്താര കൃഷ്ണകുമാർ, സൂരജ് സന്തോഷ്,നേഹ നായർ,റാഖിൽ ഷൗക്കത്ത് അലി,രാജേഷ്. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പ്രൊഡക്‌ഷന്‍ ഡിസൈന്‍ എം. ബാവ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം രമ്യ സുരേഷ്, എഡിറ്റര്‍ വി. സാജന്‍, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, പരസ്യകല റഹീം പി.എം.കെ.,