മൂന്നിയൂരിലെ വീട്ടിലെ കവർച്ച . പ്രതി പോലീസ് പിടിയിൽ

.മൂന്നിയൂർ: മൂന്നിയൂർ കളിയാട്ടമുക്കിൽ അടച്ചിട്ട വീട്ടിൽ നിന്നും പത്ത് പവൻ സ്വർണ്ണവും 11 ലക്ഷത്തിലേറെ രൂപയും കവർന്ന പ്രതിയെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. കളിയാട്ട മുക്ക് സ്വദേശി പത്തൂർ അബ്ദു സലീമിന്റെ വീട്ടിൽ ആളില്ലാത്ത സമയത്താണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. സലീമിന്റെ ജേഷ്ഠന്റെ മകനും അയൽവാസിയുമായ പത്തൂർ ആദിൽ ( 25) ആണ് പോലീസ് പിടിയിലായത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് നാലിനും രാത്രി 10 നുമാണ് മോഷണം നടന്നത്. സലീമിന്റെ ഭാര്യയും മകളും തൊട്ടടുത്തുള്ള ബന്ധു വീട്ടിൽ താക്കോൽ ഏൽപിച്ച് പുറത്ത് പോയതായിരുന്നു. തിരിച്ച് രാത്രി വീട്ടിൽ എത്തിയപ്പോഴും അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് പണവും സ്വർണ്ണവും മോഷണം പോയ വിവരം വീട്ടുകാർ അറിയുന്നത്. പത്തേ ക്കാൽ പവൻ സ്വർണ്ണവും 11 ലക്ഷത്തി 70000 രൂപയും ആയിരുന്നു മോഷണം പോയിരുന്നത്.തുടർന്ന്സലീമിന്റെ ഭാര്യ മുംതാസ് പോലീസിൽ പരാതി നൽകുകയായിരുന്നു.വീട്ടിൽ കളവ് നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ വീട്ടിലുള്ളവരോ വീട്ടിൽ സ്ഥിരമായി വരുന്നവരോ ആയിരിക്കാം കളവ് നടത്തിയതെന്ന നിഗമനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കുറ്റം സമ്മതിച്ച പ്രതി മോഷണം നടത്തിയ സ്വർണ്ണ മാല വീട്ടിനടുത്തുള്ള പറമ്പിൽ കുഴിച്ചിട്ടിടത്ത് നിന്നും പാദസരം വീട്ടിനകത്ത് ബാഗിൽ സൂക്ഷിച്ച നിലയിലും പോലീസിന് എടുത്ത് നൽകി. മോഷ്ഠിച്ച പണം ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചതായും പ്രതി പോലീസിനോട് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തിങ്കളാഴ്ച പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും. തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ കെ.ടി. ശ്രീനിവാസന്റെ നേത്രത്വത്തിൽ എസ്.ഐ. സുജിത്, എസ്. ഐ. രഞ്ജിത്, എ. എസ്. ഐ. സതീശൻ, സി.പി. ഒ. ഹാരിസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇