റോഡുകൾ ഉദ്ഘാ ടനം ചെയ്തു

താനൂർ എം എൽ എ യും കായിക,  ഹജ്ജ് വകഫ്, റെയിൽവേ സ്പോർട്സ് വകുപ്പ് മന്ത്രിയുമായ വി അബ്ദുറഹ്മാന്റെ ആസ്തി  വികസന ഫണ്ടിൽ നിന്ന്   താനൂർ നഗരസഭയിലെ 13, 14, 16 ഡിവിഷനുകളിലെ വിവിധ റോഡുകൾക്ക് 18 ലക്ഷം രൂപ ചെലവഴിച്ച് പണിപൂർത്തിയാക്കിയ റോഡിൻറെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. കാര്യയിൽ പറമ്പ് റോഡ്, അൽ നൂർ – അയ്യപ്പൻകാവ് റോഡ്,തയ്യാല റെയിൽവെ ഗൈറ്റ് റോഡ് എന്നീ റോഡുകളുടെ ഉൽഘാടനമാണ് മന്ത്രി നിർവ്വഹിച്ചത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]

നഗരസഭാ ചെയർമാൻ പി. പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ രുഗ്മിണി സുന്ദരൻ, റൂബി ഫൗസി, സുചിത്ര സന്തോഷ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സി.പി. അശോകൻ, എ.പി.സിദ്ദീഖ്, എ കെ സിറാജ്, ഹംസു മേപ്പുറത്ത്, കെ പി നിസാർ എന്നിവർ സംസാരിച്ചു. പി.ടി. അക്ബർ സ്വാഗതവും ശിഹാബ് അമൻ നന്ദിയും പറഞ്ഞു