റോഡ് സുരക്ഷാ ബോധവൽക്കരണവുമായി കേരളത്തിന് തന്നെ മാതൃകയാകുന്ന തിരൂരങ്ങാടി ജോ. ആർ. ടി. യെ മാപ്സ് ആദരിച്ചു*

*തിരൂരങ്ങാടി: റോഡ് സുരക്ഷാ ബോധവൽക്കരണവുമായി പുതുപുത്തൻ ആശയങ്ങളുമായി നവീന രീതിയിൽ ജന മനസ്സുകളെയും കൗമാരക്കാരെയും റോഡ് സുരക്ഷ ബോധവൽക്കരണത്തിൽ പുതുപുത്തൻ ആശയങ്ങളായ വാഹന പ്രചരണ ബോധവൽക്കണം റോഡ് സുരക്ഷ ജീവൻ രക്ഷ എന്ന ബോധവൽക്കരണ പരിപാടി സോഷ്യൽ മീഡിയയിൽ വൈറലായി തീർന്നിരുന്നു ബസ്റ്റാൻഡുകളിലും സ്കൂളിലുകളിലുമായി സുരക്ഷിതയാത്ര സുഖ യാത്ര എന്ന പരിപാടിയിലൂടെ തിരൂരങ്ങാടി താലൂക്കിനു കീഴിലുള്ള എല്ലാ ബസ് സ്റ്റാൻഡുകളിലും മുഴുവൻ സ്കൂളുകളിലും സുരക്ഷിതമായ യാത്രയുടെ ബോധവൽക്കരണം നടത്തി ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നുനിയമം കനലല്ല തണലാണ് എന്ന ബോർഡുകൾ സ്ഥാപിച്ചുകൊണ്ട് അപകടങ്ങളിൽ പെടുന്നവരെ രക്ഷപ്പെടുത്തുവാൻ വേണ്ട മാർഗ്ഗനിർദ്ദേശങ്ങളുമായി പ്രവർത്തിച്ചതും ജനമനസ്സുകളിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു കേരള റോഡ് സുരക്ഷ അതോറിറ്റി ( കെ ആർ എസ് എ) ക്ക് ജില്ലയിലെ മറ്റു താലൂക്കുകളിലും മറ്റു ജില്ലകളിലേക്കും തന്നെ മാതൃകയാക്കാവുന്ന റോഡ് സുരക്ഷ പ്രവർത്തനങ്ങളാണ് തിരൂരങ്ങാടി ആർ ടി ഒ യിലെ പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് ലഭിക്കുന്നതെന്ന് മാപ്സ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് പറഞ്ഞു റോഡ് സുരക്ഷ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന തിരൂരങ്ങാടി റീജിണൽ ജോയിന്റ ഓഫീസർ എം പി അബ്ദുൽ സുബൈറിനെ മലപ്പുറം ജില്ലാ വാഹനാപകടനിവാരണ സമിതി ( മാപ്സ്) ആദരിച്ചുഎ എം വി ഐ സന്തോഷ് കുമാർ മാപ്സ് ഭാരവാഹികളായ മലപ്പുറം ജില്ലാ പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ, അബ്ദുൽ റഹീം പൂക്കത്ത്, സലാം മച്ചിങ്ങൽ, അഷ്റഫ് കളത്തിങ്കൽപാറ ട്രോമാകെയർ ഭാരവാഹികളായ ബാബു, റാഫി എന്നിവർ സംസാരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇