റോഡ് സുരക്ഷ ഇതാണ് പ്രവർത്തിക്കേണ്ട സമയം

*””*തിരൂരങ്ങാടി: ഇരുപത്തിയേഴാമത് ദേശീയ റോഡ് സുരക്ഷാ വാരത്തിന്റെ (ജനുവരി 11 മുതൽ 17 വരെ) ഭാഗമായി *”റോഡ് സുരക്ഷ ഇതാണ് പ്രവർത്തിക്കേണ്ട സമയം”* എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് *പിഎസ്എംഒ കോളേജ് എൻഎസ്എസ് യൂണിറ്റും മോട്ടോർ വാഹന വകുപ്പും സംയുക്തമായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്* ഇന്ന് (17-01-2023) ചൊവ്വ, 2:30 ന് സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ *Dr.അലി അക്ഷദ് സർ* സ്വാഗത പ്രഭാഷണം നിർവഹിച്ചു . *Dr.ഷബീർ സാറിന്റെ* അധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ *Dr. Azeez Sir* ഉദ്ഘാടനം നിർവഹിച്ചു.*AMVI, തിരൂരങ്ങാടി SRTO ശ്രീ. സന്തോഷ്‌ കുമാർ സർ* കുട്ടികളുമായി സംവദിച്ചു. ജീവിതകാലം മുഴുവൻ വേട്ടയാടുന്ന ഓർമ്മയായി കുടുംബങ്ങളെ കൊല്ലാ കൊല ചെയ്യുന്ന വാഹന അപകടങ്ങളെ ഒരു പരിധിവരെ എങ്ങനെ ഒഴിവാകാമെന്നും വർദ്ധിച്ചുവരുന്ന വാഹന അപകടങ്ങളെ മറികടക്കാൻ സുരക്ഷിതമായ ഡ്രൈവിംഗിന്റെ ആവശ്യകതയെ പറ്റിയും ചർച്ചകൾ നടന്നു..*Nss സെക്രട്ടറി ഹാനി അബ്ബാസിന്റെ* നന്ദിയോട് കൂടി പരിപാടി അവസാനിച്ചു..

Comments are closed.