റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

തിരൂരങ്ങാടി: മൂന്നിയൂർ മേഖലയിൽ വാഹനാപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അപകടങ്ങൾക് അറുത്തി വരുത്താൻ പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രദേശത്തെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചത്. തിരൂരങ്ങാടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കൂടമംഗലത്ത് സന്തോഷ്‌ കുമാർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. സി എം അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മണമ്മൽ ശംസുദ്ധീൻ , കെഎം നിയാസുദ്ധീൻ, സി എം മുഹമ്മദ്‌ അലിഷ,സമദ് മതാരി, ആരിഫുദ്ധീൻ,വി പി ഷുക്കൂർ, പി കെ ശിഹാബുദീൻ, സി എം ശാഫി, വി പി അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. നിരത്തുകളിലെ അപകടം കുറക്കാൻ രാത്രി സമയങ്ങളിലും റോഡ് സുരക്ഷ ക്ലാസുകളെടുക്കുന്ന എ എം വി ഐ കെ സന്തോഷ്മാറിനെ നന്മ റസിഡൻസിസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.ഫോട്ടോ: നിരത്തുകളിലെ അപകടം കുറക്കാൻ രാത്രി സമയങ്ങളിലും റോഡ് സുരക്ഷ ക്ലാസുകളെടുക്കുന്ന എ എം വി ഐ കെ സന്തോഷ്മാറിനെ നന്മ റസിഡൻസിസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു.