റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

.തിരൂരങ്ങാടി : കോട്ടക്കൽ പുതുപ്പറമ്പ് മലബാർ ഇന്റെർനാഷണൽ സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് സ്കൂൾ വിദ്യാർത്ഥികൾക്കായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരൂരങ്ങാടി എ എം വി ഐ കൂടമംഗലത്ത് സന്തോഷ് കുമാർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ശിയാസ് അഹ്മദ് ഹുദവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി .വി. മിദ്ലാജ് വാഫി, ഇസ്മായിൽ ഹാജി, അക്ബർ, ശഹബാസ് എന്നിവർ സംസാരിച്ചു.റോഡ് സുരക്ഷാ ക്ലാസുകളെടുത്ത് ശ്രദ്ധേയനായ എ എം വി ഐ കെ സന്തോഷ് കുമാറിനെ മലബാർ ഇന്റെർനാഷണൽ സ്കൂളും, സ്ഥാപനത്തിലെ ഡ്രൈവേഴ്സ് അസോസിയേഷനും ഉപഹാരം നൽകി ആദരിച്ചു.എൻ എസ് എസ് വോളണ്ടിയർ ഷിഫ്ന സിനു സ്വാഗതവും ഷിബിൻ നന്ദിയും പറഞ്ഞു.

ഫോട്ടോ: റോഡ് സുരക്ഷ ക്ലാസുകളുടെത്ത് ശ്രദ്ധേയനായ എ എം വി ഐ കൂടമംഗലത്ത് സന്തോഷ് കുമാറിനെ മലബാർ ഇൻറർനാഷണൽ സ്കൂൾ ഉപഹാരം നൽകി ആദരിക്കുന്നു

Comments are closed.