മഴപെയ്താൽ റോഡിൽ വെള്ളക്കെട്ട്
മഴപെയ്താൽ റോഡിൽ വെള്ളക്കെട്ട് മമ്പുറം മഖാം പരിസരത്ത് പഴയ പാലത്തിലേക്ക് പോകുന്ന റോഡിന്റെ ശോചനീയാവസ്ഥ ഉടനെ ബന്ധപ്പെട്ടവർ പരിഹരിക്കണമെന്ന് പത്തൊമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മഴ പെയ്താൽ വർഷങ്ങളോളമായി റോഡിന്റെ അവസ്ഥ ഇതുതന്നെയാണ് കാൽനടയാത്രക്കാർക്കും കച്ചവട സ്ഥാപനങ്ങൾക്കും വളരെ പ്രയാസമാണ് PWD യുടെ കൈവശമുള്ള ഈ റോഡിന്റെ വെള്ളക്കെട്ടിന് ഉടനടി നടപടി സ്വീകരിക്കുകയും അടിയന്തരമായി ഡ്രെയിനേജ് സ്ഥാപിക്കുകയോ ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് ജനറൽ സെക്രട്ടറി എം ടി മൂസ അധ്യക്ഷതവഹിച്ചു കെ. സലീം. വി.വി സുരേഷ്. കെ.റിയാസ് യാസർ എ.കെ മൻസൂർ.വി.എസ് അനസ്. അഷ്റഫ് കുട്ടശ്ശേരി. തുടങ്ങിയവർ പ്രസംഗിച്ചു