താനൂരിൽ റോഡ് വികസനം നടക്കുന്നു

താനൂർതയ്യാല റോഡ് – കാട്ടിലങ്ങാടി- ദേവധാർ ബൈപ്പാസ് റോഡ് വീതി കൂട്ടുന്നതിനായി സ്ഥലമേറ്റെടുപ്പ് നടന്നു. നിലവിലെ റോഡ് അഞ്ചര മീറ്റർ വീതിയാണുള്ളത്. കാട്ടിലങ്ങാടിയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്കുള്ള പ്രധാന റോഡ് എന്ന നിലയിൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡ് 8 മീറ്റർ വീതിയിലാണ് നിർമിക്കുന്നത്. റോഡ് നിർമിക്കുന്നതിനായി 3 കോടി സർക്കാർ അനുവദിച്ചിരുന്നു. ഭൂവുടമകളിൽ നിന്നും സമ്മതപത്രം ശേഖരിക്കുന്ന നടപടി 70 ശതമാനം പൂർത്തിയായതായി നഗരസഭ കൗൺസിലർ സുചിത്ര പറഞ്ഞു. റോഡ് യാഥാർഥ്യമാകുന്നതോടെ കാട്ടിലങ്ങാടി വലിയ വികസന പ്രവർത്തനങ്ങൾക്കാണ് കാട്ടിലങ്ങാടി സാക്ഷ്യം വഹിക്കുന്നത്.ഇത്രയും കാലം ഇടുങ്ങിയ വഴി ഗതാഗതത്തിന് ഏറെ പ്രയാസം തീർത്തിരുന്നു. കൗൺസിലമാരായ സുചിത്ര, ആരീഫ, പിഡബ്ലിയുഡി ഉദ്യോഗസ്ഥൻ മുഹമ്മദ് ഷാഫി, പിഡബ്ലിയുഡി ഓവർസിയർ സഫീർ, കാട്ടിലങ്ങാടി വികസന പ്രവർത്തകരായഇ ദിനേശൻ, കെ വിവേകാനന്ദൻ ,ഒ.സലീംഎന്നിവർ സമ്മതപത്ര ശേഖരണത്തിൽ പങ്കെടുത്തു.ഫോട്ടോ: തയ്യാല റോഡ് – ദേവധാർ ബൈപ്പാസ് റോഡ് നിർമ്മാണത്തിനുള്ള സമ്മതപത്രം ഭൂവുടമകളിൽ നിന്നും ഏറ്റുവാങ്ങുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇