fbpx

ലോക റോഡ് അപകട ഇരകളുടെ ഓർമ്മ ദിനം റാഫ് ആചരിച്ചു


തിരൂരങ്ങാടി : ലോക റോഡ് അപകട ഇരകളുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറത്തിന്റെ (റാഫ്) മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ഗതാഗത ചരിത്രത്തിൽ ബസിന് തീപിടിച്ച് 49 പേർ മരിച്ച ഏറ്റവും വലിയ ദുരന്തം നടന്ന പൂക്കിപറമ്പിൽ റോഡ് സുരക്ഷ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു .റാഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നൗഷാദ് മാമ്പ്ര അദ്ധ്യക്ഷത വഹിച്ച ചടങ്ങ് റാഫ് സംസ്ഥാന രക്ഷാധികാരി പാലോളി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പ്രമോദ് ശങ്കർ , കോട്ടക്കൽ മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ് പകടർ ഷഫീക്ക് അഹമ്മദ് ,ഭാരവാഹികളായ അഷ്‌റഫ് കളത്തിങ്ങൽ പാറ,ശിവദാസൻ തെയ്യാല , ബേബി ഗിരിജ, ഷംസുദ്ദീൻ പൂക്കിപറമ്പ്, അരുൺ വാരിയത്ത് , റാബിയ തെന്നല,സൈഫു ഖാൻ എന്നിവർ പ്രസംഗിച്ചു. ഊർജ്ജിതമായ ബോധവത്ക്കരണത്തിലൂടെ റോഡപകട സാധ്യത കുറയ്ക്കാനുള്ള റാഫ് സംഘടനയുടെ പരിശ്രമങ്ങളെ മുഖ്യാതിഥികൾ പ്രതേകം അഭിനന്ദിച്ചു. റോഡ് സുരക്ഷ ലഘുലേഖ പ്രകാശനം റാഫ് വർക്കിംഗ് പ്രസിഡന്റ് റഹിം മെച്ചേരി റാഫ് വനിതാ വിംഗ് പ്രസിഡണ്ട് ബേബി ഗിരിജക്ക് നൽകി നിർവ്വഹിച്ചു.നൂറ് കണക്കിന് ലഘുലേഖകൾ പൂക്കിപറമ്പ് പ്രദേശത്ത് വിതരണം ചെയ്തു.

അഷ്റഫ് കളത്തിങ്ങൽ പാറ
ജനറൽ സെക്രട്ടറി
റാഫ് തിരൂരങ്ങാടി മേഖല കമ്മറ്റി
9744663366