രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം
ജാംനഗർ: 2022ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജാംനഗറില്‍ വിജയം ഉറപ്പിച്ച് റിവാബ ജഡേജ. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയാണ് റിവാബ ജഡേജ. എഎന്‍ഐ റിപ്പോര്‍ട്ട് പ്രകാരം 31,333 വോട്ടിന്‍റെ ഭൂരിപക്ഷമാണ് റിവാബയ്ക്ക് ഉള്ളത്. എഎപിയുടെ കർഷൻഭായ് കമ്രൂറും കോൺഗ്രസിന്റെ ബിപേന്ദ്രസിങ് ജഡേജയെയും പരാജയപ്പെടുത്തിയാണ് വിജയം. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ മൂന്നാംസ്ഥാനത്തായിരുന്നു റിവാബ ജഡേജ.തന്നെ സ്ഥാനാര്‍ത്ഥിയായി സ്വീകരിച്ചവര്‍ക്കും, തനിക്കായി പണിയെടുത്തവര്‍ക്കും, തന്നെ ജനങ്ങളുമായി പരിചയപ്പെടുത്തിയവര്‍ക്കും എല്ലാം അവകാശപ്പെട്ടതാണ് ഈ വിജയം എന്ന് റിവാബ വിജയം ഉറപ്പിച്ച ശേഷം പ്രതികരിച്ചു.