വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയില്ല.വിവരം നൽകാത്ത ഉദ്യോഗസ്ഥന് 5000 രൂപ പിഴ ഈടാക്കി

തിരൂരങ്ങാടി: വിവരാവകാശ അപേക്ഷക്ക് വ്യക്തമായ മറുപടി നൽകാതിരുന്ന മുൻ നഗരസഭ അസിസ്റ്റൻറ് എൻജിനീയർ സിംഗ് റസ്സൽ എ ആറിനാണ് വിവരാവകാശ കമ്മീഷണർ 5000 രൂപ പിഴ ഈടാക്കി ഉത്തരവായത്.ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ അനധികൃത കെട്ടിട നിർമ്മാണം നടക്കുന്നതായും ഇത്തരത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് നഗരസഭയിൽ നിന്നും യാതൊരുവിധ അനുമതികളും നൽകരുതെന്ന് കാണിച്ച് നൽകിയ പരാതിയിൽ സ്വീകരിച്ച നടപടികളേ കുറിച്ച് അറിയുന്നതിന് വേണ്ടി നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ഫയൽ കാണാനില്ലെന്ന് മറുപടിയാണ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയിരുന്നത്. ഇതിനെ തുടർന്ന് പരാതിക്കാരൻ വിവരാകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.അനധികൃത നിർമ്മാണം ചൂണ്ടിക്കാണിച്ച് നൽകിയ പരാതി നഗരസഭയിൽ നിലനിൽക്കെ ഒരു മാസത്തിന് ശേഷം സെക്രട്ടറി കെട്ടിട നിർമ്മാണാനുമതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ പിന്നിലെ അഴിമതി പുറത്ത് കൊണ്ട് വരുന്നതിന് വേണ്ടിയാണ് വിവരാവകാശ അപേക്ഷ നൽകിയിരുന്നത്. പിന്നീട് വിജിലൻസിൽ നൽകിയ പരാതിയെ തുടർന്ന് മുൻ തിരൂരങ്ങാടി നഗരസഭ സെക്രട്ടറിയായിരുന്ന എസ് ജയകുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ ഈ അപേക്ഷ ഓഫീസിൽ പരിശോധന നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താൻ സാധിച്ചില്ലെന്നും കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ആയത് ലഭ്യമാകുന്ന മുറക്ക് താങ്കൾ ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതാണ് എന്നുള്ള വിചിത്രമായ മറുപടിയാണ് എസ്പിഐഒ അപേക്ഷകന് നൽകിയത്.ഇതോടെ പൊതുപ്രവർത്തകനായ എംപി സ്വാലിഹ് തങ്ങൾ കമ്മീഷനെ സമീപിക്കുകയായിരുന്നു ഇതിനെ തുടർന്നാണ് വിവരാകാശ കമ്മീഷണർ ഡോ: കെ എൽ വിവേകാനന്ദൻ പരാമർശിത കാലയളവിലെ നഗരസഭ അസിസ്റ്റൻറ് എൻജിനീയർ ആയിരുന്ന സിംഗ് റസ്സൽ എ ആ റിനോട് പിഴ അടവാക്കി ഒറിജിനൽ ചലാൻ സഹിതം കമ്മീഷൻ സെക്രട്ടറിയെ അറിയിക്കണമെന്ന് ഉത്തരവിട്ടത്. അല്ലാത്തപക്ഷം ടി തുക ശമ്പളത്തിൽ നിന്ന് പിടിച്ച് അടവാക്കുന്ന കാര്യം ഓഫീസ് മേധാവി ഉറപ്പാക്കി റിപ്പോർട്ട് ചെയ്യണമെന്നും അല്ലാത്ത പക്ഷം സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്ത് പിഴ സംഖ്യ ഈടാക്കുമെന്നും കമ്മീഷ്ണർ ഉത്തരവിട്ടു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇