ആദരവ് നൽകി

താനൂർ: ഒട്ടുംപുറം ബോട്ട് ദുരന്തത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ സേവാഭാരതി പ്രവർത്തകരെ ആദരിച്ചു , രക്ഷാ പ്രവർത്തനത്തിന് ആദ്യം ഇറങ്ങിയത് പ്രതീഷും സഹ പ്രവർത്തകരും അപകടത്തിൽ പെട്ട ബോട്ട് വിനോദ സഞ്ചാരികളുമായി പോവുമ്പോൾ അവസാന യാത്രയുടെ വീഡിയോ പകർത്തുകയായിരുന്നു , പുഴവക്കത്ത് ഉണ്ടായിരുന്ന പ്രതീഷ് ,കൂടെയുള്ളവരുടെ കൈയ്യിലേക്ക് ഫോൺ കൊടുത്തിട്ട് മുങ്ങി കൊണ്ടിരിക്കുന്ന ബോട്ടിനടുത്തേക്ക് നീന്തിയത് സാഹസികമായി രക്ഷപെടുത്തി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത് പതിമൂന്ന് പേരെയാണ്. ബോട്ടിനുള്ളിൽ അകപ്പെട്ട മുഴുവൻ ആളുകളെയും സ്വന്തം ജീവൻ പണയ പെടുത്തി പുറത്തെത്തിച്ചു. പ്രതീഷ് തോടാം തോട്ടിൽ, വിനു വളപ്പിൽ, പ്രതീപ് വളപ്പിൽ, ബിജു കുണ്ടനിയിൽ, ഗോവിന്ദൻ കെട്ടുങ്ങൽ,സുജിഷ് വാളപ്പുറത്ത്, ബിജു കെട്ടുങ്ങൽ, എന്നിവരെയാണ് ആദരിച്ചത്. രാജീവ് മാസ്റ്ററുടെ വീടിനു പിൻഭാഗത്ത് പുഴയിലാണ് ബോട്ട് മറിഞ്ഞത് . മാഷിൻ്റെ വീടും പരിസരവും രക്ഷാപ്രവർത്തകർക്ക് വേണ്ട വെള്ളവും, വെളിച്ചവും തുടങ്ങിയ എല്ലാ സൗകര്യങ്ങളും നൽകിയ മാഷിനേയും ആദരിച്ചു. ചിറക്കൽ ബി.എം.എസ് ഒഫീസിൽ നടന്ന പരിപാടിയിൽ കെ.എസ് ധർമ്മസേനൻ അദ്ധ്യക്ഷനായി. ടി.വി . വാസു ദീപം തെളിയിച്ചു, സേവാഭാരതി ജില്ലാ വൈസ് പ്രസിഡണ്ട് ബാബു തിരൂർ പ്രഭാഷണം നടത്തി ഉദയകുമാർ നന്ദിയും പറഞ്ഞു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇