fbpx

റിപ്പബ്ലിക് ദിനത്തിൽ ഹാത്ത് സേ ഹാത്ത് ജോഡോ ക്യാമ്പയിന് തുടക്കം കുറിച്ച് കോൺഗ്രസ്സ്

തൃശൂർ.വരൂ,നമുക്കൊരുമിച്ചു കൈയ്യോട് കൈ കോർക്കാം, ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാം എന്നതിനുവേണ്ടി ഹാത്ത് സേ ഹാത്ത് ജോഡോ ക്യാമ്പയിന് മുക്കാട്ടുകരയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തുടക്കം കുറിച്ചു. കൗൺസിലർ ശ്യാമള മുരളീധരൻ ദേശീയ പതാക ഉയർത്തി, റിപ്പബ്ലിക് ദിന സന്ദേശം നേർന്നു. യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി ഹാത്ത് സെ ഹാത്ത് ജോഡോ ക്യാമ്പയിന് തുടക്കം കുറിച്ചു. ജോസ് കുന്നപ്പിള്ളി, നിധിൻ ജോസ്, കെ.കെ.ആന്റോ, സി.ജി.സുബ്രമഹ്ണ്യൻ, അന്നം ജെയ്ക്കബ്, മനോജ് പിഷാരടി, ബാസ്റ്റിൻ ജോബി, ജോൺ.സി.ജോർജ്ജ്, ആൻഡ്രൂസ് കൊള്ളന്നൂർ, മഹേഷ് നായർ.സി, സി.എ.വിൽസൻ, പ്രഭാകരൻ, വിൽസൻ എടക്കളത്തൂർ, ബേബി പെട്ടിക്കൽ, ടോണി ആമ്പക്കാടൻ, തങ്കം ബേബി, താണ്ടു എന്നിവർ നേതൃത്വം നൽകി.