റിപ്പബ്ലിക്ക് ദിനാചരണം നടത്തി

തിരൂരങ്ങാടി : രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മൂന്നിയൂര്‍ പഞ്ചായത്ത് 6-ാം വാര്‍ഡ് പരപ്പിലാക്കല്‍ അങ്കണവാടിയില്‍ നടന്ന ആഘോഷ പരിപാടികള്‍ വാര്‍ഡ് മെമ്പര്‍ പി.പി സഫീര്‍ പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. പ്രാര്‍ത്ഥന, ദേശഭക്തി ഗാനം, പ്രതിഞ്ജ, റാലി, ദേശീയ ഗാനം, മധുര വിതരണം എന്നിവ നടന്നു. അങ്കണവാടി വര്‍ക്കര്‍ ഷീബ ടീച്ചര്‍, എ.പി സലാം, സി.ശംസീര്‍, പി.കെ അബ്ദുള്ള, സി.വി ഫൈസല്‍, സി.സിദ്ധീഖ്, ഉണ്ണി എളയഞ്ചേരി, ഹെല്‍പര്‍ വിലാസിനി പാലമുറ്റത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇