താനൂർതിരൂർ – കടലുണ്ടി സംസ്ഥാനഹൈവേയിൽ മൂച്ചിക്കൽ റെയിൽവേ മേൽപ്പാലത്തിന്റെ അറ്റകുറ്റപണികൾ ആരംഭിച്ചു

താനൂർ തിരൂർ – കടലുണ്ടി സംസ്ഥാനഹൈവേയിൽ മൂച്ചിക്കൽ റെയിൽവേ മേൽപ്പാലത്തിന്റെ അറ്റകുറ്റപണികൾ ആരംഭിച്ചു. മന്ത്രി വി അബ്ദുറഹിമാന്റെ ഇടപെടലിനെ തുടർന്ന് പാലത്തിൽ അറ്റക്കുറ്റപ്പണികൾക്കായി പൊതുമരാമത്ത് വകുപ്പിൽ നിന്നും 7.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ നിർമ്മിച്ച് പൊതുമരാമത്ത് പാലങ്ങൾ വിഭാഗത്തിന് കൈമാറിയ ഈ പാലത്തിന്റെ റെയിൽവേ ലൈനിനു മുകളിലെ ജോയിന്റ് തകർന്നിരുന്നു. ഇവിടെ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ കുഴിയിൽ വീഴുകയും അപകടത്തിൽ പെടുകയും ചെയ്യുന്നത് സ്ഥിരം സംഭവമായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ മന്ത്രി വി അബ്ദുറഹിമാൻ റെയിൽവേയുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണികൾക്കുള്ള അനുമതി ലഭ്യമാക്കുകയായിരുന്നു. മാത്രമല്ല പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.തുടർന്ന് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിക്കുകയായിരുന്നു. നിലവിൽ ദ്രവിച്ചു തകർന്നു കിടക്കുന്ന ഇരുമ്പുകമ്പി മുറിച്ചെടുത്ത് പകരം അലൂമിനിയം എക്സ്പാൻഷൻ ജോയിന്റ് സ്ഥാപിച്ച് മുകളിൽ ടാറിംങ് ചെയ്യുന്നതിനും, വാഹനം ഇടിച്ചു തകർന്ന കൈവരികൾ മാറ്റി സ്ഥാപിക്കുന്നതിനും കൂടിയാണ് 7.60 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.: മൂച്ചിക്കൽ റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇