നവീകരിച്ച നടക്കാവ് മുഹ്‌യിദ്ധീൻ ജുമാ മസ്ജിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
താനൂർ. സാഹോദര്യവും സൗഹൃദവും കാത്ത് സൂക്ഷിച്ച് പള്ളികൾ ആരാധനയോടൊപ്പം സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയാകണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നവീകരിച്ച നടക്കാവ് മുഹ് യിദ്ദീൻ ജുമാ മസ്ജിദ് അസർ നമസ്കാരത്തിന് നേതൃത്വം നൽകി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളിക്കായി ഏറ്റെടുത്ത പുതിയ ഭൂമിയുടെ വഖഫ് ചെയ്യലും ചടങ്ങിൽ നടന്നു. മുഖ്യ ഖാസിയായ പാണക്കാട് തങ്ങളുടെ ആദ്യ സന്ദർശനത്തിൽ പ്രസിഡൻ്റ് പി.അബൂബക്കർ ഷാളണിയിച്ച് അനുമോദിച്ചു. 1500 പേർക്ക് ഒരേസമയം നമസ്കരിക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാരായ സ്ത്രീകൾക്ക് പ്രത്യേക സൗകര്യവുമുണ്ട്. പുതിയ ഓഫിസ് റൂം, ശൗചാലയം എന്നിവയും പണിതിട്ടുണ്ട്. പ്രസിഡൻ്റ് പി.അബൂബക്കർ ആധ്യക്ഷ്യം വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കുട്ടി അഹമ്മദ് കുട്ടി, ഖാസി പി.കുഞ്ഞാമു ഫൈസി, ഭാരാവാഹികളായ സെയ്തലവി എന്ന ബാവ ഹാജി, കെ.എം.മുഹമ്മദ് കുട്ടി, ഒ.അബ്ദുൽ ജബ്ബാർ, ശോഭപറമ്പ് കുറുംബ ഭഗവതി ക്ഷേത്രം പൂജാരി രാജീവ് ആവേൻ, നഗരസഭാ ചെയർമാൻ പി.പി.ഷംസുദ്ദീൻ, റഷീദ് ഫൈസി എന്നിവർ പ്രസംഗിച്ചു. മഹല്ല് വെബ് സൈറ്റ് പ്രകാശനവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. നൂറ് കണക്കിന് വിശ്വാസികൾ ചടങ്ങിൽ സംബന്ധിച്ചു. ദീപാലംകൃതമായ പള്ളി കാണാൻ വൈകിട്ടും സന്ദർശകരുടെ തിരക്കായിരുന്നു.


