മതങ്ങൾ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ളതല്ല. കെ ടി ജലീൽ
തിരൂരങ്ങാടി : മുസ്ലിം സൂഫീ വര്യൻ മാർ സൗഹൃദമാണ് പഠിപ്പിച്ചിട്ടുളളതെന്ന് കെ ടി ജലീൽ എംഎൽഎ പറഞ്ഞു. കുണ്ടൂർ ഉറൂസിന്റെ ഭാഗമായി നടന്ന സൗഹൃദ സംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിഭജന സമയത്ത് വലിയ തരത്തിലുള്ള അക്രമങ്ങൾ നടന്നപ്പോഴും ഇവിടെ ഒരു മസ്ജിദും ദർഗയും തകർക്കപ്പട്ടിട്ടില്ല. സൂഫികൾ ജീവിത കാലത്ത് വരച്ചു കാണിച്ച സഹവർത്തിത്തമാണിതിന് കാരണം. ഇന്ത്യയിൽ ജനങ്ങൾ ഇസ് ലാമിനെ അറിയുന്നത് തന്നെ സൂഫികളിലൂടെയാണ് .സൗഹൃദം പൂത്തുലയുന്നേ കേന്ദ്രങ്ങളാണ് സൂഫിയാക്കളുടെ മഖാമുകൾ . ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ളതല്ല മതങ്ങൾ ഐക്യം ഊട്ടിയുറപ്പിക്കാനാ കണമെന്നും അദ്ദേഹം പറഞ്ഞു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇