നിർധന രോഗികൾക്കാശ്വാസമേകുന്നത് മാതൃകാപരം: വഖഫ് ബോർഡ് ചെയർമാൻ

മലപ്പുറം: നിർധനരായ രോഗികളുടെ ജാതി മത കാര്യങ്ങൾ പരിഗണിക്കാതെ സഹായ ധനം നൽകുന്ന കേരള മുസ് ലിം ജമാഅത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് വഖഫ് ബോർഡ് ചെയർമാൻ അഡ്വ: എം.കെ.സക്കീർ പറഞ്ഞു അമ്പത് കാൻസർ, കിഡ്നി രോഗികൾക്ക് ചികിൽസാ ധനസഹായം വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.. ജില്ല സാമൂഹ്യ ക്ഷേമ വിഭാഗത്തിന്റെ കീഴിലുള്ള ഹെൽപ്പ് ആന്റ് ക്വാളിറ്റി കെയർ ഫൗണ്ടേഷൻ നടത്തി വരുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമാണിത്.കോട്ടക്കൽ ബൈപ്പാസ് റോഡിൽ സജ്ജമാക്കിയ താജുൽ ഉലമ നഗരിയിൽ നടന്ന പരിപാടിയിൽ ജില്ല ഉപാധ്യക്ഷൻ വടശ്ശേരി ഹസൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ്‌ മെമ്പർ കെ.ടി.അബ്ദുറഹ്മാൻ, സി കെ യു മൗലവി മോങ്ങം, അലവിക്കുട്ടി ഫൈസി എടക്കര, യൂസുഫ് ബാഖവി മാറഞ്ചേരി, താഹിർ സഖാഫി മഞ്ചേരി,സി കെ സക്കീർ അരിമ്പ്ര, സീതിക്കോയ തങ്ങൾ പൊന്നാനി, അനസ് അരീക്കോട്, പറവൂർ കുഞ്ഞഹമ്മ സഖാഫി, മുഹമ്മദ് സാദിഖ് തെന്നലമുഹമ്മദലി മുസ്ലിയാർ, കുഞ്ഞീതു മുസ്‌ലിയാർ, അസീസ് ഹാജി പുളിക്കൽ സുലൈമാൻ ഇന്ത്യനൂർ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇