*തീരദേശ ജനതക്ക് ആശ്വാസം: ജില്ലയിലെ 452 അപേക്ഷകൾക്ക് തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരം

*തീരദേശ ജനതക്ക് ആശ്വാസം: ജില്ലയിലെ 452 അപേക്ഷകൾക്ക് തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരം*തീരദേശ നിയന്ത്രണ മേഖലയിലെ ( സി.ആർ.സെഡ്) നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപെട്ട് മലപ്പുറം ജില്ലയിൽ നിന്നുള്ള 452 അപേക്ഷകൾക്കു സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരം. കായിക- ന്യൂനപക്ഷ ക്ഷേമ – വഖഫ് വകുപ്പ് മന്ത്രി വി. അബ്ദു റഹിമാന്റെ ശക്തമായ ഇടപെടൽ ഫലമായാണ് തീരദേശ ജനതയ്ക്ക് ആശ്വാസമായ തീരുമാനം. ജില്ലാതല തീരദേശ പരിപാലന സമിതി ജൂൺ 5 ന് സമർപ്പിച്ച 134 അപേക്ഷകളും ജൂൺ 30 ന് സമർപ്പിച്ച 191 അപേക്ഷകളുംജൂലൈ 30 ന് സമർപ്പിച്ച 127 അപേക്ഷകളുമാണ് സംസ്ഥാന സമിതി അംഗീകരിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ജില്ലാ ടൗൺ പ്ലാനർക്ക് ലഭിച്ചു.ജില്ലയിലെ നിരവധി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ലൈഫ് പദ്ധതിയിലും മറ്റും വീടുകൾ ലഭിച്ചിട്ടും തീരദേശ നിയന്ത്രണങ്ങളിൽപ്പെട്ട് നിർമ്മാണം തടസ്സപ്പെട്ട് നിൽക്കുകയായിരുന്നു. ഏറെ നാളായുള്ള ഈ ആവശ്യത്തിന് കൂടിയാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട് ബാപ്പു വടക്കയിൽ
+91 93491 88855