താനൂർ – തയ്യാല റെയിൽവേ മേൽപ്പാലം കുപ്രചാരണങ്ങൾ തള്ളിക്കളയുക : സിപിഐ എം

താനൂർതാനൂർ – തെയ്യാല റെയിൽവേ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് സിപിഐ എം താനൂർ മുനിസിപ്പൽ കമ്മിറ്റിയംഗങ്ങൾ താനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2018ൽ എൽഡിഎഫ് സർക്കാർ കേരളത്തിലെ പത്ത് മേൽപ്പാലങ്ങൾ നിർമിക്കാനാണ് ഫണ്ട് അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് താനൂർ – തെയ്യാല റെയിൽവെ മേൽപ്പാലം നിർമിക്കാൻ തീരുമാനിച്ചത്. 2021 ജനുവരി 4ന് 33 കോടി 31 ലക്ഷം രൂപയ്ക്ക് എസ് ഇ ലക്ഷ്മണ എന്ന കമ്പനിയുമായാണ് സർക്കാർ കരാർ വെച്ചത്. സാധാരണ നിലയിൽ റെയിൽവേ മേൽപ്പാലം നിർമിക്കാറുള്ളത് കേന്ദ്രസർക്കാരും, റെയിൽവേയുമാണ്. ഇതിന്റെ ഭാഗമായി നിർമാണം നടത്തുന്നതിനായി 2022 ജനുവരി 13ന് കേന്ദ്രസർക്കാരിന് അപേക്ഷ നൽകിയിരുന്നു. ജൂലൈ 8ന് ഇതിന് അംഗീകാരവും നൽകി. നിർമാണം ആരംഭിക്കാൻ സെപ്തംബർ 6ന് 69341892 രൂപ റെയിൽവേയ്ക്ക് നൽകുകയുമുണ്ടായി. എന്നാൽ 2023 ആഗസ്റ്റ് 28നാണ് മേൽപ്പാലത്തിനുള്ള ഡിസൈൻ നൽകിയത്. ഇതു പരിശോധിച്ചാൽ മാത്രം മതി നിർമാണ പ്രവർത്തനം എത്രമാസം വൈകിയതെന്ന് മനസ്സിലാക്കാമെന്ന് സിപിഐ എം നേതാക്കൾ പറഞ്ഞു. സ്ഥലമേറ്റെടുപ്പിലും, തറക്കല്ലിടലിലും വരാത്തവർ, ജോലി നടക്കുന്ന സമയത്ത് റെയിൽവേ ഗേറ്റ് അടച്ചിട്ടപ്പോൾ ഇടപെടാത്ത എംപിയും, ലീഗ് നേതൃത്വവും ഇപ്പോൾ നടത്തുന്നത് രാഷ്ട്രീയനാടകമാണ്. ഗേറ്റ് പൂട്ടിക്കിടന്നപ്പോൾ മന്ത്രി വി അബ്ദുറഹ്മാൻ ഇടപെട്ട് യോഗം വിളിച്ചാണ് തുറക്കാൻ ധാരണയായത്. പിന്നീട് നഗരസഭ ചെയർമാൻ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് യോഗം ചേർന്ന് ഗേറ്റ് വീണ്ടും അടച്ചിടുകയായിരുന്നു. വ്യാപാരികൾ രാഷ്ട്രീയതാത്പര്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്നത് ശരിയല്ല. ഗേറ്റ് തുറക്കാൻ കഴിയില്ല എന്നറിയിച്ച റെയിൽവേയ്ക്കും, എംപിയ്ക്കും എതിരെ വേണം സമരം ചെയ്യേണ്ടതെന്ന് സിപിഐ എം നേതാക്കൾ പറഞ്ഞു. താനൂരിന്റെ വികസനത്തിന് ടൗൺ മാസ്റ്റർപ്ലാൻ നടപ്പാക്കാൻ കഴിയാത്ത മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന നഗരസഭയ്ക്കും, എംപിയ്ക്കുമെതിരെ ശബ്ദിക്കാത്ത വ്യാപാരികൾ നടത്തുന്ന സമരം രാഷ്ട്രീയതാത്പര്യമാണ് കാണിക്കുന്നത്. കഴിഞ്ഞ ഏഴുവർഷത്തെ വികസനം വിലയിരുത്തി സഹകരിക്കേണ്ടവർ രാഷ്ട്രീയവക്കാലത്ത് ഏറ്റെടുക്കുന്നത് ശരിയല്ലെന്നും, ഇതോടൊപ്പം അനുവദിച്ച ചെട്ടിപ്പടി മേൽപ്പാലം പ്രവൃത്തിയുടെ സ്ഥിതിയെന്തെന്ന് വ്യക്തമാക്കണമെന്നും സിപിഐ എം നേതാക്കൾ പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങളായ എം അനിൽകുമാർ, സി പി അശോകൻ, ലോക്കൽ സെക്രട്ടറിമാരായ പി അജയ്കുമാർ, കെ വിവേകാനന്ദൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട് ബാപ്പു വടക്കയിൽ
.+91 93491 88855