വീണുകിട്ടിയ പേഴ്സ് തിരിച്ചേൽപ്പിച്ച് അതിഥി തൊഴിലാളി മാതൃകയായി.

0

തിരൂരങ്ങാടി: വീണുകിട്ടിയ പേഴ്സ് തിരിച്ചേൽപ്പിച്ച് അതിഥി തൊഴിലാളി മാതൃകയായി. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി ചെട്ടി യാംപറമ്പിൽ ഫരീദിന്റെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സാണ് കഴിഞ്ഞദിവസം വാഹനത്തിൽ സഞ്ചരിക്കുമ്പോൾ പരപ്പനങ്ങാടി വെച്ച് നഷ്ടപ്പെട്ടത്. വീണുപോയ പേഴ്സ് കൊൽക്കത്ത സ്വദേശി മുനീറിൽ ഷൈക്കിന് ലഭിക്കുകയായിരുന്നു.
ആ സമയത്ത് പെട്രോളിങ്ങ് നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കയ്യിൽ അതിഥി തൊഴിലാളി പേഴ്സ് ഏൽപ്പിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അഡ്രസ് വെച്ച് അന്വേഷണം നടത്തിയ പേഴ്സ് നഷ്ടപ്പെട്ട ഫരീദിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് അതിഥി തൊഴിലാളിയെ വിളിച്ചുവരുത്തി ചെമ്മാട് മിനി സിവിൽ സ്റ്റേഷനിൽ വച്ച് എ എം വി ഐ കെ സന്തോഷ് കുമാർ, കെ അശോക് കുമാർ, ടി മുസ്തജാബ് ടി എഫ് സി മാനേജർ തെങ്ങിലാൻ സിദ്ദീഖ് എന്നിവരുടെ സാന്നിധ്യത്തിൽ പേഴ്സ് ഉടമക്ക് കൈമാറി. അതിഥി തൊഴിലാളിയെ എ എം വി ഐ കെ സന്തോഷ് കുമാറും ടി എഫ് സി മാനേജർ തെങ്ങിലാൻ സിദ്ദീഖും അഭിനന്ദിച്ചു. മങ്ങാട്ട് ഷൗക്കത്തലി, മജീദ് ഫിനിക്സ്, എൻ പി അബ്ദുൽ ഹയ്യ്, എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: വീണുകിട്ടിയ പേഴ്സ് അതിഥി തൊഴിലാളി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉടമക്ക് കൈമാറുന്നു.

Leave A Reply

Your email address will not be published.