വായനയെ പ്രോത്സാഹിപ്പിക്കാന്‍ പുസ്തക മേള ശ്രദ്ധേയമായി
തിരൂരങ്ങാടി : വായനാ മാസാചരണത്തോടനുബന്ധിച്ച് സ്കൂള്‍ ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളില്‍ നടന്ന പുസ്തക മേളയുടെ ഉദ്ഘാടനം മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി സല്‍മ നിയാസ് നിര്‍വ്വഹിച്ചു. കുട്ടികളിലെ വായനാ ശീലത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പുസ്തക മേളയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളുമെത്തി ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വാങ്ങി സ്കൂള്‍ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ എം.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പി.പി സഫീര്‍, സ്റ്റാഫ് സെക്രട്ടറി എം.പി മഹ്റൂഫ് ഖാന്‍, ലൈബ്രറി കണ്‍വീനര്‍ പി.വി ഷംലത്ത് ബിന്ത്, എസ്.ആര്‍.ജി കണ്‍വീനര്‍മാരായ കെ.വി ഹമീദ്, സി.സാബിറ, പി.ഇ.ടി അധ്യാപകന്‍ ഡി.വിപിന്‍ എന്നിവര്‍ സംസാരിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇