ഇ.എം.എസ്‌ സ്റ്റേഡിയം വീണ്ടും ഉദ്ഘാടനം ചെയ്യുന്നത്‌ മറ്റ്‌ വികസന പ്രവർത്തനങ്ങൾഅവതരിപ്പിക്കാനില്ലാത്തതിനാൽ,മുസ്ലിം ലീഗ്‌

താനാളൂർ : 2010 ൽ പ്രാദേശികമായും 2015 ൽ പഞ്ചായത്തിലെ ടെന്നീസ്‌ താരത്തെ ഉപയോഗപ്പെടുത്തിയും ഉദ്ഘാടനം നിർവ്വഹിച്ച ഇ.എം.എസ്‌ സ്റ്റേഡിയം വീണ്ടും മുഖ്യമന്ത്രിയെ കൊണ്ട്‌ ഉദ്ഘാടനം ചെയ്യിപ്പിക്കുന്നത്‌ മറ്റ്‌ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക്‌ മുമ്പിൽ അവതരിപ്പിക്കാനില്ലാത്തതിനാലാണെന്ന് മുസ്ലിം ലീഗ്‌ താനാളൂർ പഞ്ചായത്ത്‌ കമ്മിറ്റി കുറ്റപ്പെടുത്തി. സ്പോർട്സ്‌ വകുപ്പ്‌ കൂടി കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ സ്വന്തം നാട്ടിലാണ്‌ മുഖ്യമന്ത്രിയെ തന്നെ പരിഹാസ്യനാക്കുന്ന ഉദ്ഘാടനം നടക്കുന്നത്‌.മെയ്‌ 16 ന്‌ മുഖ്യമന്തി ഉദ്ഘാടനം നിർവ്വഹിക്കുമെന്നാണ്‌ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നും ലഭിച്ച വിവരം. പഞ്ചായത്തിലെ ഇടത്‌ ഭരണ സമിതി സംഘാടക സമിതിക്കും രൂപം നൽകിയിട്ടുണ്ട്‌.എൺപത്‌ ലക്ഷത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ചരൽ മണ്ണും കരിങ്കൽ ചീളുകളുമാണ്‌ സ്റ്റേഡിയം നിറയേ. സിന്തറ്റിക്ക്‌ ട്രാക്ക്‌, കാർപ്പറ്റ്‌, സ്കോർ ബോർഡ്‌, ബൈസ്റ്റാന്റർ ബെഞ്ച്‌ , കുടിവെള്ളം, കുറ്റമറ്റ ഡ്രൈനേജ്‌ സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊന്നും സ്റ്റേഡിയത്തിൽ മൂന്നാമത്തെ ഉദ്ഘാടനത്തിനൊരുങ്ങുമ്പോളും ഒരുക്കിയിട്ടില്ല. ഗോൾ പോസ്റ്റുകൾക്ക്‌ വലപോലും ഇല്ല. 80 ലക്ഷം രൂപ ചിലവഴിച്ചിട്ടും ഗാലറിയിലേക്ക്‌ മഴവെള്ളം വരുന്നത്‌ തടയുന്നതിനോ ഗാലറിയിലെ പൊട്ടിപ്പൊളിഞ്ഞ ടൈലുകൾ മാറ്റുവാനോ സാധിച്ചിട്ടില്ല. മഴക്കാലത്ത്‌ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ സജ്ജീകരിക്കുവാനും സാധിച്ചിട്ടില്ല. മണ്ണിട്ട്‌ ഉയർത്തുന്നതിനായി സ്റ്റേഡിയത്തിൽ മാറ്റിവെച്ചിരുന്ന മണ്ണ്‌ വരേ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക്‌ മാറ്റിയത്‌ അടുത്തിടെ വിവാദമായിരുന്നു. റൂർബൻ മിഷന്റേ ഫണ്ടടക്കം പല തവണകളിലായി ലക്ഷങ്ങൾ വകയിരുത്തിയിട്ടും സ്റ്റേഡിയം കായിക യോഗ്യമാക്കാൻ സാധിച്ചിട്ടില്ല. കളി സ്ഥലമായി ഉപയോഗിക്കാൻ കഴിയാത്ത ഗ്രൗണ്ടാണ്‌ മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുന്നത്‌. പ്രദേശത്തെ കായിക പ്രേമികളെ വിഡ്ഡികളാക്കാനാണ്‌ ഇടത്‌ സർക്കാർ വീണ്ടും കരുത്തേകുന്ന രീതിയിൽ നിർമ്മിക്കേണ്ടിയിരുന്ന സ്റ്റേഡിയത്തിന്റെ നവീകരണത്തിൽ വൻ അഴിമതിയാണ്‌ നടന്നിട്ടുള്ളത്‌. ഏറെ പ്രതിഭാ ധാരാളിത്തവും മികച്ച കായിക സംസ്കാരവുമുള്ള ഒരു പ്രദേശത്തെ വഞ്ചിച്ചിരിക്കുകയാണ്‌ ഇടത്‌ മുന്നണി. കളിസ്ഥലത്തിന്റെ അതിർത്ഥി നിശ്ചയിക്കുന്ന ബൗണ്ടറി ലൈനുകൾ ഇല്ല. ഗോൾ പോസ്റ്റുകൾ ദിശയായി കണക്കാക്കി കളിക്കേണ്ട അവസ്ഥ.2015 ൽ ഉദ്ഘാടനം ചെയ്തതിന്റെ ഫലകം സ്റ്റേഡിയ പരിസരത്ത്‌ നിന്നും നീക്കം ചെയ്തിട്ടുണ്ട്‌.സ്വൽപ്പമെങ്കിലും ആത്മാഭിമാനമുണങ്കിൽ ഉദ്ഘാടനത്തിൽ നന്നും സർക്കാർ പിന്തിരിയണമെന്നും സ്റ്റേഡിയ നിർമ്മാണത്തിന്‌ വകയിരുത്തിയ ഫണ്ടിൽ അഴിമതി നടന്നത്‌ അന്വോഷിക്കണമെന്നും മുസ്ലിം ലീഗ്‌ താനാളൂർ പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു.താനൂരിലെ ബോട്ടപകടത്തിന്റെ നടുക്കം മാറും മുൻപേ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച്‌ ഉദ്ഘാടനം നടത്തുന്നതിലെ അനൗചിത്യവും വിമർശന വിധേയമായിട്ടും മന്ത്രിക്കും ഇടത്‌ ഭരണ സമിതിക്കും അനക്കമില്ല. കെ.വി മുയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. വി.പി.ഒ അസ്ക്കർ ഉദ്ഘാടനം നിർവ്വഹിച്ചു. ടി.പി.എം മുഹ്സിൻ ബാബു, പി അബ്ദുൽ കരീം, യു.നാസർ, വി.പി ഗഫൂർ, കുഞ്ഞു മീനടത്തൂർ, പി ബഷീർ, വി ആരിഫ്‌, പി സൽമത്ത്‌, ഉവൈസ്‌ കെ, ജംഷീർ അലി, ഹംസ മീനടത്തൂർ, ഷബ്ന ആഷിഖ്‌, സാജിദ മീനടത്തൂർ,കെ.പി ഷിഹാബ്‌, റിയാസ്‌ കൂറമ്പത്ത്‌, കെ.എൻ.എസ്‌ തങ്ങൾ, റാസിഖ്‌ പി.പി,എൻ അഹമ്മദ്‌ ഹാജി ,ടി.പി അഷ്‌ റഫ്‌,ടി.പി റസാഖ്‌, സൈതലവി മച്ചിങ്ങൽ, അബ്ദു എ.കെ, കുഞ്ഞിമുഹമ്മദ്‌ തവളാം കുന്ന്, കെ.ടി ഫസലുദ്ദീൻ, മുഹമ്മദ്‌ കുട്ടി മീനടത്തൂർ, ബാവ കെ.പി മൂലക്കൽ ഹനീഫ മൂച്ചിക്കൽ സംസാരിച്ചു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇