fbpx

അതിഥി തൊഴിലാളികൾക്ക് വാഹനം കൊടുക്കുമ്പോൾ മുതലാളിമാർ സൂക്ഷിക്കുക.
ലൈസൻസ് ഇല്ലെങ്കിൽ ആർസി ഉടമയ്ക്ക് എട്ടിൻ്റെ പണി

തിരൂരങ്ങാടി:
ലൈസൻസില്ലാതെ വാഹനമോടിച്ച അതിഥി തൊഴിലാളി മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായി.അതിഥി തൊഴിലാളിക്ക് വാഹനം കൊടുത്ത ആർ സി ഉടമക്ക് പതിനായിരം രൂപ പിഴയിട്ടു. എ ആർ നഗർ സ്വദേശിയായ കോൺടാക്ടർക്കാണ് പണി കിട്ടിയത്.തിരൂരങ്ങാടി ജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശപ്രകാരം എ എം വി ഐ മാരായ കെ സന്തോഷ് കുമാർ, കെ അശോക് കുമാർ എന്നിവർ പരിശോധന നടത്തുമ്പോഴാണ് തിരൂരങ്ങാടി വെച്ച് ലൈസൻസ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ച അതിഥി തൊഴിലാളിയെ പിടികൂടിയത്.
ആർ സി ഉടമയെ വിളിച്ചുവരുത്തി 10000 രൂപ പിഴ ഈടാക്കിയാണ് വാഹനം വിട്ട് നൽകിയത്.
ജില്ലയിൽ പല ഭാഗത്തും കരാറുകാർ ലൈസൻസില്ലാത്ത അതിഥി തൊഴിലാളികൾക്ക് വാഹന കൊടുക്കുന്നത് പതിവായിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് എ എം വി ഐ കെ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്ക് വിവിധ ഭാഷകളിൽ ബോധവൽക്കരണം നടത്തിയിരുന്നു. അന്ന് വാഹന ഉപയോഗിക്കുന്നതിന് നേരിയ കുറവ് വന്നെങ്കിലും ഇപ്പോൾ ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് വ്യാപകമായതിനാലാണ് പരിശോധന കർശനമാക്കിയത്
ലൈസൻസില്ലാത്ത അതിഥി തൊഴിലാളികൾക്ക് വാഹനം കൊടുത്താൽ ആർ സി ഉടമകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈർ പറഞ്ഞു