ആർസി ബുക്കും സ്മാർട്ടാകും; സ്മാർട്ട് ലൈസൻസിന് ഒരു വർഷം വരെ 200 രൂപ*

*തിരുവനന്തപുരം: വാഹനങ്ങളുടെ ആർസി ബുക്കും സ്മാർട്ട് കാർഡാക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു. അടുത്ത മാസം മുതൽ ആർസി ബുക്കുകൾ സ്മാർട്ട് കാർ‌ഡുകളാക്കും. ഡ്രൈവിങ് ലൈസൻസുകൾ രാജ്യാന്തര നിലവാരത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു വർഷം വരെ ലൈസൻസുകൾ സ്മാർട്ട് കാർഡാക്കാൻ 200 രൂപയും പോസ്റ്റൽ ചാർജും അടച്ചാൽ മതി. ഒരു വർഷം കഴിഞ്ഞാൽ 1200 രൂപയും പോസ്റ്റൽ ചാർജും നൽകേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ പാടില്ല എന്നുള്ളത് കേന്ദ്രനിയമമാണ്. അതിൽ മാറ്റം വരുത്തേണ്ടത് കേന്ദ്രമാണ്. ഇരുചക്രവാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം കുട്ടി സഞ്ചരിച്ചാലും നിയമലംഘനമാകും. ഇതിൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. കേന്ദ്രനിയമം അനുസരിക്കുകയല്ലാതെ മറ്റു മാർ​ഗമില്ലെന്നും ​ഗതാ​ഗതമന്ത്രി പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇