റേഷന്‍ വിതരണം അവതാളത്തില്‍ തന്നെ മുസ്്ലിം യൂത്ത്ലീഗ് പ്രതിഷേധം സംഘടിപ്പിച്ചുട്

തിരൂരങ്ങാടി: ദിവസങ്ങളായി അവതാളത്തില്‍ തുടരുന്ന റേഷന്‍ വിതരണം ഉടന്‍ പുനര്‍സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്്ലിം യൂത്ത്ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ റേഷന്‍ കടകള്‍ക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ദിവസങ്ങളായി അടച്ചിട്ടിരുന്ന റേഷന്‍ കട ഇന്നലെ തുറന്നപ്പോഴും ഇ പോസ് മെഷീന്‍ അനവതി തവണ പണി മുടക്കി. ഏറെ നേരം കാത്തിരുന്ന ശേഷമാണ് ഇന്നലെയും പലര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചത്. ഇതിനെതിരെയായിരുന്നു യൂത്ത്‌ലീഗ് പ്രതിഷേധം. കൊടിഞ്ഞി കോറ്റത്തങ്ങാടി റേഷന്‍ കടക്ക് മുമ്പില്‍ നടന്ന പ്രതിഷേധം നന്നമ്പ്ര പഞ്ചായത്ത് മുസ്്‌ലിംലീഗ് പ്രസിഡന്റ് ഊര്‍പ്പായി മുസ്തഫ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് വിഷയാവതരണം നടത്തി. പാലക്കാട് ഷാജി അധ്യക്ഷനായി. ടി.കെ നാസര്‍, നടുത്തൊടി മുസ്തഫ, അന്‍വര്‍ പാലക്കാട്ട്, പി.ടി.എം കുട്ടി, പി അലി, കൊന്നക്കല്‍ മനാഫ്, കരുവാട്ടില്‍ റഫീഖ്, പനമ്പിലായി ശിഹാബ്, സുലൈമാന്‍ കുന്നത്തേരി, മൊയ്തുട്ടി കുറൂല്‍ പ്രസംഗിച്ചു.

Comments are closed.