റംസാൻ റിലീഫ് വിതരണം നടത്തി.

*🔴താനൂർ :*ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായിട്ടുള്ള ആയിരം കുടുംബങ്ങൾക്കുള്ള റംസാൻ റിലീഫ് വിതരണം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു കെ അഭിലാഷ് വിതരണം ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. വർഷങ്ങളായി ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന റിലീഫ് വിതരണത്തിന്റെ തുടർച്ചയാണ് ഈ വർഷം നടന്ന ഈ റിലീഫ് വിതരണം. ആയിരത്തോളം കുടുംബങ്ങൾക്കുള്ള അരി വസ്ത്രങ്ങൾ എന്നിവ അടങ്ങിയ തിറ്റുകളാണ് വിതരണം ചെയ്തത്. നഗരസഭ കൗൺസിലർ പി പി മുസ്തഫ അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് പി.പി.റഊഫ് മുഖ്യ അതിഥിയായിരുന്നു. വി.പി. ശശികുമാർ , രവി പൂഴിക്കൽ , കോട്ടിൽ അബ്ദുറഹിമാൻ, ഫൈസൽ കോട്ടിൽ, മത്സ്യ തോഴിലാളി മണ്ഡലം പ്രസിഡണ്ട് ടി വി അഷറഫ്, സി പി ആഷിക്, സി പി സക്കീർ, വി, ഷാജി, കെ സലാം, കെ.വി.ഷറീഫ് ,ടി. ഫൈ സൽ, കെ.എം.ആർ റിയാസ്  എന്നിവർ സംസാരിച്ചു.കെ.എം മുഹമ്മദ് റഫീഖ് സ്വാഗതവും എം പി അൻസാർ നന്ദിയും പറഞ്ഞു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇