തൊട്ടിയിൽ രാജീവിനെ ആദരിച്ചു

താനൂർ :മിസ്ബാ ഹുൽ ഹുദ മദ്രസ കമ്മിറ്റി യുടെ നേതൃ ത്ത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന നബിദിന റാലിക്ക് സ്വീകരണം നൽകുന്നതിന് നേതൃത്വവും നൽകി പ്രദേശത്തെ നാട്ടുകാരുടെ മനം കവർന്ന ചെള്ളി ക്കാട് താമസ ക്കാരനായിരുന്ന തൊട്ടിയിൽ രാജീവിനെ മദ്രസ്സ സ്റ്റാഫ് & മാനേജ്‌മെന്റ്കമ്മിറ്റി സ്നേഹ ആദരവ് നൽകി അനുമോദിച്ചു.ഇന്നലെ നടന്ന നബിദിന ആഘോഷ പരിപാടി യിൽവെച്ച് ചെള്ളിക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ബാവൂട്ടി, സെക്രട്ടറി ബീരാൻ കുട്ടി ഹാജി,ട്രഷറർ കള്ളിയത്ത് ജലീൽ ബാബു എന്നിവർ ചേർന്ന് രാജീവിനെ ഉപഹാരം നൽകി. വർഷങ്ങളായി പതിവു തെറ്റാതെ നബിദിന റാലിക്ക് മധുരവുമായി എത്തി സൗഹാർദ്ദം നില നിർത്തുന്ന രാജീവും കൂട്ടുകാരും ഇത്തവണ യും പതിവ് തെറ്റിച്ചില്ല.ചടങ്ങിൽ പള്ളി ഖത്തീബ് ആഷിക് ഫൈസി വെന്നിയൂർ, സദർ മുഹല്ലിം, ഷെരീഫ് റഹ്മാനി , മുഫാദിഷ് മുഫീദ് ഫൈസി , പള്ളി കമ്മിറ്റി അംഗങ്ങളായ കെ ഒ നാസർ, ആർ കെ അഷറഫ്, കുഞ്ഞാവ,കെ ഒ മുസ്തഫ,എംആബിദ് എന്നിവർ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇