രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം : കോൺഗ്രസ്സ് സേവാദൾ ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ചു.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് സേവാദൾ ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ചു.കോഴിക്കോട്കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച സംഗമത്തിൽ സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാച്ചേരി അധ്യക്ഷതവഹിച്ചു , കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് ടി. സിദ്ധീഖ്, എം എൽ എ ഉദ്ഘാടനം ചെയ്തു.കെ.പിസി.സി.ജനറൽ സെക്രട്ടറി പി എം റിയാസ്,എൻ സുബ്രഹ്മണ്യൻ, യു.വി.ദിനേശ് മണി .കെ രാമചന്ദ്രൻ മാസ്റ്റർ . കെ.പി ബാബു .കെ . ബാലനാരായണൻ. എന്നിവർ സംസാരിച്ചു. രാവിലെ 9 മണിക്ക് രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി തുടക്കം കുറിച്ച പരിപാടിയുടെ സമാപന ചടങ്ങ് വൈകിട്ട് നാലു മണിക്ക് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വക്കറ്റ്.കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. സേവാദൾ നേതാക്കളായ എം.സുന്ദരേശൻ പിള്ള . സി.വി.ഉദയകുമാർ . പി.എം.വിനോദ് കൊയിലാണ്ടി. ആർ.ജയകുമാരി. വിവേക് ഹരിദാസ് .ശ്യാം ചലാന.കെ.കെ.അബൂബക്കർ , പി.കെ. വസന്തകുമാരി എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇