കേരളത്തില്‍ മലപ്പുറം ജില്ലയിൽ അടക്കം 5 നാള്‍ മഴ തുടരും; ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം ഇങ്ങനെ..!*
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഇന്നും നാളെയും (തിങ്കള്‍, ചൊവ്വ) ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. നാളെ മലപ്പുറം എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്.വടക്ക് പടിഞ്ഞാറന്‍ മധ്യ പ്രദേശിന് മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. നാളെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.മധ്യ, തെക്കൻ ജില്ലകളിലാണ് കേരളത്തിലാണ് കൂടുതല്‍ മഴക്ക് സാധ്യതയുള്ളത്. മലയോരമേഖലകളില്‍ ജാഗ്രത മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്കേര്‍പ്പെടുത്തി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
