രാഹുല്‍ ഗാന്ധിയുടെ ലോകസഭാ അംഗത്വം റദ്ദാക്കിയതിനെതിരെ തിരൂരങ്ങാടി മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ചെമ്മാട് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

തിരൂരങ്ങാടി: രാഹുല്‍ ഗാന്ധിയുടെ ലോകസഭാ അംഗത്വം റദ്ദാക്കിയതിനെതിരെ തിരൂരങ്ങാടി മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ചെമ്മാട് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സദസ്സില്‍ എന്‍.പി ഹംസ കോയ അധ്യക്ഷനായി. കൃഷ്ണന്‍ കോട്ടുമല, കെ.പി മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി. കെ കുഞ്ഞിമരക്കാര്‍, സി.എച്ച് മഹ്മൂദ് ഹാജി, ഉമ്മര്‍ ഓട്ടുമ്മല്‍, മോഹനന്‍ വെന്നിയൂര്‍, വി.വി അബു, നാസര്‍ കെ തെന്നല, സിദ്ധീഖ് പനക്കല്‍, യു.കെ മുസ്തഫ മാസ്റ്റര്‍, സി ചെറിയാപ്പു ഹാജി, ഷരീഫ് വടക്കയില്‍, സി.ടി നാസര്‍, ബി.കെ സിദ്ധീഖ്, യു.എ റസാഖ്, അഷ്‌റഫ് തച്ചറപടിക്കല്‍, അലി തെക്കേപ്പാട്ട്, റഫീഖ് പാറക്കല്‍, മുസ്തഫ ഊര്‍പ്പായി, എം.പി കുഞ്ഞിമൊയ്തീന്‍, ഷാഫി പൂക്കയില്‍, യു.വി കരീം, കെ ബാവ, പി.ടി സലാഹു, പി.എം.എ ജലീല്‍, ഫവാസ് പനയത്തില്‍, സലാഹുദ്ധീന്‍ തെന്നല, പി.കെ അസറുദ്ധീന്‍ പ്രസംഗിച്ചു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇