വളർത്തുമൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ വാക്‌സിനേഷൻ ക്യാമ്പ് തുടങ്ങി
പെരുമാട്ടി ഗ്രാമപഞ്ചായത്തിൻ്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കുമായി പേവിഷ പ്രതിരോധ വാക്‌സിനേഷൻ ക്യാമ്പ് ആരംഭിച്ചു. മീനാക്ഷിപുരം വെറ്ററിനറി ഡിസ്പെൻസറിയിൽ തുടങ്ങിയ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.സെപ്റ്റംബർ 20,21,22 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടു വരെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ വളർത്തു മൃഗങ്ങൾക്കുള്ള ലൈസൻസും വാക്സിനേഷൻ സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നുണ്ട്. വളർത്തുനായ്ക്കളും പൂച്ചകളും ഉള്ളവർ നിർബന്ധമായും ക്യാമ്പിലെത്തി പേവിഷ പ്രതിരോധ വാക്‌സിനേഷൻ എടുക്കണമെന്ന് അധികൃതർ അറിയിച്ചു.