പുത്തൻകുളം നാടിന് സമർപ്പിച്ചു

**ഒഴൂർ ഗ്രാമപഞ്ചായത്ത് 14 ആം വാർഡിൽ 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷത്തി 10000 രൂപ ചിലവിൽ പുനർ നിർമ്മിച്ച പുത്തൻ കുളത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങൽ നിർവഹിച്ചു. CFC ഫണ്ട്‌ ഉപയോഗിച്ചാണ് കുളം നിർമിച്ചിട്ടുള്ളത്. കുളത്തിന്റ ചുറ്റും ബാറിക്കേടില്ലാത്തതിനാൽ വിദ്യാർത്ഥി കളെ സ്കൂളിലേക്കും മദ്രസയിലേക്കും പറഞ്ഞയക്കാൻ രക്ഷിതാക്കൾക്ക് ഭയമായിരുന്നു. സുരക്ഷാഭീത്തി ഉൾപ്പെടെ നിർമിച്ചതിലാൽ പ്രദേശവാസികൾ വളരെയധികം സന്തോഷത്തിലാണ്. കുട്ടികൾക്ക് നീന്തൽ പഠിക്കാൻ പറ്റുന്ന രീതിയിലാണ് പുനർ നിർമിച്ചിട്ടുള്ളത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഞ്ഞേനി മാസ്റ്റർ അധ്യക്ഷത വഹിച്ചു, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ മുംതാസ് ടീച്ചർ,പി കെ പോക്കരാജി, ബാവ കൊല്ലത്തിയിൽ, പി അബ്ദുറഹ്മാൻ,ഇസ്മായിൽ കെ കെ, ടി കെ ഗഫൂർ, റഫീഖ് പാലാട്ട് അസീസ് പുന്നക്കൽ,Vp ഹംസ, നിസാർ കിഴോട്ടിൽ തുടങ്ങിയവർ സംസാരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇