12 ഏക്കറിൽ പൊന്ന് വിളയിച്ച് പുറമണ്ണൂരിലെ കർഷകർ.

0


വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ പാടശേഖരത്തിലെ 12 ഏക്കറോളം വരുന്ന സ്ഥലത്ത് പൊന്ന് വിളയിച്ച സന്തോഷത്തിലാണ് കർഷകർ. കുറ്റിപ്പുറം ബ്ലോക്കിൽ തന്നെ എറ്റവും കൂടുതൽ കൃഷി നടത്തുന്നത് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലാണ്. ഇരിമ്പിളിയം പഞ്ചായത്തംഗവും കർഷകനുമായ വി.ടി അമീറും നെൽകൃഷിയിൽ പങ്കാളിയായി. കൊയ്ത്തുൽസവം കാണാൻ നിരവധി പേരാണ് പുറമണ്ണൂരിൽ എത്തിയത്. 80 സെൻ്റ് സ്വന്തമായും 11 ഏക്കർ 20 സെൻ്റ് സ്ഥലം പാട്ടത്തിനും എടുത്താണ് കൃഷി നടത്തുന്നതെന്നും, പന്നി ശല്യമാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും കർഷകനായ എ.വി അബ്ബാസ് പറഞ്ഞു. 50 ലക്ഷം രൂപ ഇരുമ്പിളിയം ഗ്രാമ പഞ്ചായത്ത് കാർഷിക മേഖലക്ക് വകയിരുത്തിയതായി പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ വി.ടി അമീർ പറഞ്ഞു. പന്നികളെ തുരത്താൻ വേണ്ട നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. കൊയ്ത്തുൽസവത്തിന് ഇരിമ്പിളിയം പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാനും കർഷകനുമായ വി.ടി അമീർ, എ.വി അബ്ബാസ്, മുഹമ്മദ്കുട്ടി പി.കെ, സൈനു എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.